കൊങ്കണിൽ മണ്ണിടിഞ്ഞ്​ ട്രെയിൻ സർവിസ്​ മുടങ്ങി

കാസർകോട്​: കൊങ്കൺ പാതയിൽ കുലശേഖരത്ത് റെയിൽവേ ട്രാക്കിലേക്ക് ഉരുൾപൊട്ടി മണ്ണിടിഞ്ഞുവീണു. വെള്ളിയാഴ്​ച രാവിലെയാണ് പടീൽ കുലശേഖരത്ത് ട്രാക്കിലേക്ക് ഉരുൾപൊട്ടിയത്. ഇതുവഴിയുള്ള ട്രെയിനുകൾ സർവിസ് നിർത്തി.

രാവിലെ മംഗളൂരു- മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് പുറപ്പെടില്ല. എല്ലാവണ്ടികളും വൈകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്നയുടൻ മണ്ണ് നീക്കം തുടങ്ങിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Train service disrupted due to landslide in Konkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.