ട്രെയിൻ യാത്രാദുരിതം; റെയിൽവേ മന്ത്രാലയം ഉടൻ ഇടപെടണം - ക​ണ്ണൂ​ർ ജില്ല പഞ്ചായത്ത്

ക​ണ്ണൂ​ർ: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ട്രെ​യി​ൻ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂ​ടെ റെ​യി​ൽ​വേ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ജി​ല്ല​യി​ലെ എം.​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഷാ​ഫി പ​റ​മ്പി​ൽ, ഡോ. ​വി. ശി​വ​ദാ​സ​ൻ, അ​ഡ്വ. പി. ​സ​ന്തോ​ഷ്‌​കു​മാ​ർ, പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മാ​നേ​ജ​ർ എ​ന്നി​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ദി​നേ​ന 55 ട്രെ​യി​നു​ക​ളാ​ണ് ക​ണ്ണൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന​ത്തെ യാ​ത്ര ആ​വ​ശ്യ​ങ്ങ​ളു​ടെ 25 ശ​ത​മാ​നം പോ​ലും പ​രി​ഹ​രി​ക്കാ​ൻ ഇ​തു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ക, ദീ​ർ​ഘ​ദൂ​ര യാ​ത്ര ട്രെ​യി​നു​ക​ളി​ൽ കൂ​ടു​ത​ൽ സ്ലീ​പ്പ​ർ, അ​ൺ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് ഇ​ട​വി​ട്ട് മെ​മു ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ​ഉ​ന്ന​യി​ച്ചു. ക​ണ്ണൂ​രി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് ആ​ഴ്ച​ക്ക് ഒ​രു ദി​വ​സം ഒ​ഴി​വാ​ക്കു​ന്ന​ത് ട്രെ​യി​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള പി​റ്റ് ലൈ​ൻ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ്. ക​ണ്ണൂ​രി​ന് നേ​ര​ത്തേ അ​നു​വ​ദി​ച്ച പി​റ്റ് ലൈ​ൻ ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ​നി​ന്ന് ഓ​പ​റേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും പി.​പി. ദി​വ്യ പ​റ​ഞ്ഞു.

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​റി​ൽ​നി​ന്ന് തേ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഡി.​എം.​ഒ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് എ​ല്ലാ കേ​സു​ക​ളും ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​ത് ഡി.​എം.​ഒ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​കെ. സു​രേ​ഷ് ബാ​ബു, അ​ഡ്വ. ടി. ​സ​ര​ള, അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി, എം. ​രാ​ഘ​വ​ൻ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ജോ​സ​ഫ് വ​ക്ക​ത്താ​നം, ജൂ​ബി​ലി ചാ​ക്കോ, ഇ. ​വി​ജ​യ​ൻ, പി.​പി. ഷാ​ജി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Train travel woes; Ministry of Railways should intervene immediately - Kannur District Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.