ചികിത്സ വൈകിപ്പിച്ചു: സ്വകാര്യ ആശുപത്രിക്ക്​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്

കണ്ണൂർ: രക്തത്തിലെ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിലായ സ്ത്രീക്ക് യഥാസമയം ചികിത്സ നൽകാൻ വിസമ്മതിച്ച കണ്ണൂരിലെ സ്വകാര്യാശുപത്രിക്ക്​ മനുഷ്യാവകാശ കമീഷ​െൻറ നോട്ടീസ്​. കണ്ണൂർ താ​ണയിലുള്ള ആശുപത്രിക്കെതിരെയാണ്​ കമീഷ​െൻറ നടപടി. ആശുപത്രിയുടെ നടപടിയെ കുറിച്ച് ആർ.ഡി.ഒ, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല സാമൂഹികനീതി ഓഫിസർ, പൊലീസ്​ എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്​​ കമീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസി​െൻറ ഉത്തരവ്. നവംബർ മൂന്നിനാണ് പരാതിക്കാസ്​പദമായ സംഭവം. അധ്യാപികയായ ഗീതക്കാണ് ചികിത്സ താമസിപ്പിച്ചത്. ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡൻറും പരാതിക്കാരനുമായ വി.പി. സജിത്താണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കോവിഡ്​ ടെസ്​റ്റി​െൻറ പേരിൽ ചികിത്സ താമസിപ്പിച്ചു.

തുടർന്ന്​ കോവിഡ് നെഗറ്റിവായപ്പോൾ ആധാർ കാർഡ് ചോദിച്ചു. പിന്നീട് രോഗിയുടെ അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ മാത്രം പ്രവേശിപ്പിക്കാമെന്ന് പറഞ്ഞു. അടുത്ത ബന്ധുക്കൾ ജില്ലയിലില്ലാത്ത രോഗിയെ ഒടുവിൽ വിവിധ തലങ്ങളിൽനിന്നും ഇടപെടൽ ഉണ്ടായ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

കോവിഡി​െൻറ മറവിൽ ചികിത്സ നിഷേധിക്കുന്നത് സ്ഥിരം പതിവാണെന്നും സ്വകാര്യ മേഖലയിലെ നിരവധി ആശുപത്രികൾ പ്രശംസാർഹമായ സേവനം കാഴ്ചവെക്കുമ്പോഴാണ് ചില ആശുപത്രികൾ പുറംതിരിഞ്ഞ് നിൽക്കുന്നതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഒരാൾക്കുപോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.