വിളയാങ്കോട്: കുളപ്പുറം മസ്കോട് കമ്പനിക്ക് സമീപം മരം വീണ് വൈദ്യുതി ലൈൻ തകർന്ന് രണ്ട് പശുക്കൾ ചത്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കുളപ്പുറത്തെ ക്ഷീര കർഷക നടക്കൽ രാധയുടേതാണ് സങ്കരയിനത്തിൽപെട്ട പശുക്കൾ. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വേർപ്പെടുത്തി.
നരീക്കാംവള്ളി വെറ്ററിനറി സർജൻ ഡോ. ഹരികുമാർ ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ഈ പ്രദേശങ്ങളിൽ ഹൈടെൻഷൻ വൈദ്യുതി തൂണുകളിലും ട്രാൻസ്ഫോർമറുകൾക്ക് സമീപവും കാട്ടുവള്ളികൾ കയറി അപകടാവസ്ഥയിലായത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പശുക്കളുടെ ജഡങ്ങൾ യന്ത്രം ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.