താ​ളി​ക്കാ​വി​ൽ റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ ജി​ല്ലി​ക​ളി​ട്ട് നി​ക​ത്തി​യ നി​ല​യി​ൽ

നഗരപാതകൾ: ശാശ്വത പരിഹാരമായില്ല

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​ക്ക് കു​ഴി​യ​ട​ക്ക​ലി​ന് പു​റ​മെ മ​റ്റു പ​രി​ഹാ​ര​ങ്ങ​ളൊ​ന്നു​മാ​യി​ല്ല. ജി​ല്ലി​യി​ട്ട് കു​​ഴി​ക​ൾ നി​ക​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. മ​ഴ മാ​റാ​തെ റീ ​ടാ​റി​ങ്ങോ മ​റ്റു പ്ര​വൃ​ത്തി​യോ ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജ​ിനീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ നി​ല​പാ​ട്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡു​ക​ളാ​ണ് ക​ന​ത്ത മ​ഴ​യി​ൽ പാ​ടേ ത​ക​ർ​ന്ന​ത്. താ​ളി​ക്കാ​വ് റോ​ഡാ​ണ് ആ​ദ്യം ത​ക​ർ​ന്ന​ത്. പി​ന്നാ​ലെ ഒ​ണ്ടേ​ൻ റോ​ഡി​നും ഇ​തേ ഗ​തി​യാ​യി. എ​സ്.​എ​ൻ പാ​ർ​ക്ക്, സ്വാ​മി​മ​ഠം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡി​ൽ വി​ള്ള​ൽ വീ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. വ​ലി​യ ലോ​റി​ക​ൾ തു​ട​ർ​ച്ച​യാ​യി കു​ഴി​യി​ൽ താ​ഴ്ന്നു. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം കു​ഴി​യ​ട​ച്ച​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​യി ക​രി​ങ്ക​ൽ ജി​ല്ലി​ക​ൾ ഇ​ള​കി​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട്.

മ​ഞ്ച​പ്പാ​ല​ത്തെ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ലേ​ക്ക് പൈ​പ്പി​ടാ​ൻ കു​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റോ​ഡു​ക​ൾ റീടാ​റി​ങ് ന​ട​ത്തി​യ​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് കോ​ർ​പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Tags:    
News Summary - Urban roads: not a permanent solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.