സിദ്ധാപുരം: കുടകിലെ കുടിയേറ്റ മലയാളികളുടെ കാരണവർ കളത്തിനകത്ത് ഉസ്മാൻ ഹാജിക്ക് സിദ്ധാപുരം വിടനൽകി. നെല്യാഹുദിക്കേരിയിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. 78കാരനായ ഉസ്മാൻ ഹാജിയുടെ മരണം കുടകിലെ മലയാളി സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ്.
മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലാണ് ഉസ്മാൻ ഹാജിയുടെ കുടുംബവേരുകൾ. കുടകിലെ മലയാളി കുടിയേറ്റത്തിെൻറ ആദ്യനാളുകളിൽ ആറു പതിറ്റാണ്ടു മുമ്പാണ് അദ്ദേഹം മാതാപിതാക്കളോെടാപ്പം കുടക് മല കയറിയത്. മതപഠനം പൂർത്തിയാക്കി മദ്റസ അധ്യാപകനായി. ഓറഞ്ച് പറിക്കുന്ന ജോലിക്ക് സഹായിയായി ചേർന്ന് മരം വെട്ടുകാരനും മരം കയറുന്നവനുമായി.
അതിൽനിന്നാണ് ഉസ്മാൻ ഹാജിയെന്ന തടി വ്യാപാരിയായി വളർന്നത്. 36 വർഷം മുമ്പ് സിദ്ധാപുരം മഹല്ലിെൻറ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം സിദ്ധാപുരത്തെ മലയാളി സമൂഹത്തിെൻറ എല്ലാമായി വളർന്നു. വിവിധ കമ്മിറ്റികളുടെയും കൂട്ടായ്മകളുടെയും നേതൃസ്ഥാനെത്തത്തി. ഡി.സി.സി വൈസ് പ്രസിഡെൻറന്ന നിലക്ക് സംസ്ഥാന, കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും തൊഴിലാളികൾക്കും ഉസ്മാൻ ഹാജി അവരുടെ സ്വന്തമായിരുന്നു.
2019ൽ കനത്ത മഴയെ തുടർന്ന് കാവേരിപ്പുഴ കരകവിഞ്ഞ് ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ തകർന്ന് പെരുവഴിയിലായ 600ഓളം കുടുംബാംഗങ്ങൾക്ക് താമസിക്കാൻ മദ്റസ യതീംഖാനകൾ തുറന്ന് സൗകര്യം ഏർപ്പെടുത്തി. വീട് നഷ്ടമായവർക്ക് ബദൽ സംവിധാനത്തിന് മുന്നിട്ടിറങ്ങിയതും ഉസ്മാൻ ഹാജിയായിരുന്നു.
2015ൽ ടിപ്പു ജയന്തി ആഘോഷത്തോടനുബന്ധിച്ച് കുടകിൽ കലാപമുണ്ടായപ്പോൾ സമാധാനത്തിനായി അദ്ദേഹം കൈക്കൊണ്ട ശക്തമായ നിലപാട് പൊതുസമൂഹത്തിെൻറ പ്രശംസക്ക് പാത്രമായി. സിദ്ധാപുരം യതീംഖാന, ബനാത്ത് കോളജ്, സുണ്ടിക്കുപ്പ ശരീഅത്ത് കോളജ്, ഇഖ്റ പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന തലയെടുപ്പുള്ള നേതാവിനെയാണ് കുടക് മലയാളികൾക്ക് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.