താ​ഴെ​ചൊ​വ്വ കോ​ൺ​ഗ്ര​സ്​ ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി. ​ജ​യാ​ന​ന്ദി​െൻറ വീ​ടി​െൻറ ജ​ന​ൽ ചി​ല്ലു​ക​ൾ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ

കോൺഗ്രസ് ബൂത്ത് പ്രസിഡൻറി​െൻറ വീടിനുനേരെ ആക്രമണം

ക​ണ്ണൂ​ർ: താ​ഴെ ചൊ​വ്വ​യി​ൽ 73ാം ന​മ്പ​ർ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി. ​ജ​യാ​ന​ന്ദി​െൻറ താ​ഴെ ചൊ​വ്വ​യി​ലെ 'ഗോ​കു​ലം' വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. വീ​ടി​െൻറ ജ​ന​ൽ ചി​ല്ലു​ക​ൾ മു​ഴു​വ​ൻ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൻ തൈ​ക​ൾ, വാ​ഴ​ക​ൾ, പ്ലാ​വ്​ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

റി​ട്ട. ബാ​ങ്ക് മാ​നേ​ജ​റാ​യ ജ​യാ​ന​ന്ദ് തെ​ര​െ​ഞ്ഞ​ടു​പ്പ് ദി​വ​സം ബൂ​ത്ത് ഏ​ജ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ച​തി​െൻറ വി​രോ​ധ​ത്തി​ൽ സി.​പി.​എ​മ്മി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചു. പ​ന്നേ​ൻ പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ജ​യാ​ന​ന്ദ്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ താ​ഴെ ചൊ​വ്വ​യി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു.  

Tags:    
News Summary - violance at thaze chovva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.