കണ്ണൂർ: ഫലപ്രഖ്യാപനത്തെ തുടർന്ന് ജില്ലയിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ. പാടിയോട്ടുചാൽ വങ്ങാട് രണ്ടാം വാർഡ് (പെരിങ്ങോം-വയക്കര) കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നോബിളിെൻറ വീടും ഓട്ടോറിക്ഷയും തീവെച്ചു നശിപ്പിച്ചു. പൊള്ളലേറ്റ നോബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
തലശ്ശേരി മണ്ണയാട് എൽ.ഡി.എഫ് സ്ഥാനാർഥി സമിഷയുടെ വീട്ടുപറമ്പിലേക്കും കതിരൂർ ഡയമണ്ട് മുക്കിൽ എൽ.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനുനേരെയും ബോംബേറുണ്ടായി. ആർക്കും പരിക്കില്ല.
കൂത്തുപറമ്പ് മണ്ഡലം കുന്നോത്ത് പറമ്പ് കൈവേലി 18ാം വാർഡ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച സനിലെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. പരിക്കേറ്റ ഇവരെ ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് ആശുപത്രിയിൽ സന്ദർശിച്ചു.
മുസ്ലിം ലീഗ് പ്രകടനത്തിനുനേരെ ആക്രമണം
ഉരുവച്ചാൽ: മെരുവമ്പായിയിൽ ലീഗ് പ്രകടനത്തിനുനേരെ ആക്രമണം. നാലുപേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശി. യു.ഡി.എഫ് പ്രവർത്തകരായ ആബിദ് (25), റസൽ (23), ഫാറൂഖ് (25), നസീർ (19) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. യു.ഡി.എഫ് സ്ഥാനാർഥി നൗഫൽ മാസ്റ്ററുടെ വിജയാഹ്ലാദപ്രകടനം നടത്തവെ എസ്.ഡി.പി.ഐ പ്രവർത്തകർ അക്രമം നടത്തുകയായിരുന്നുവെന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.