കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിഷു, റമദാൻ ഖാദി മേള തുടങ്ങി.
ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ മേള ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, പ്രോജക്ട് ഓഫിസർ കെ. ജിഷ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർമാരായ കെ.വി. ഫാറൂഖ്, ടി.വി. വിനോദ്, എ.ആർ. ഷോളി ദേവസ്യ, ജൂനിയർ സൂപ്രണ്ട് ദീപേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
ഏപ്രിൽ 15വരെ നീണ്ടുനിൽക്കുന്ന മേളയിൽ ചൂടിനെ പ്രതിരോധിക്കുന്ന സമ്മർ കൂൾ ഷർട്ടുകൾ, ഡാക്ക മസ്ലിൻ ഷർട്ട് പീസുകൾ കൂടാതെ സിൽക്ക് സാരി, കോട്ടൺ സാരി, ബെഡ്ഷീറ്റ്, മുണ്ടുകൾ, ചൂരൽ ഉൽപന്നങ്ങൾ, വിഷുക്കണി ഒരുക്കുന്നതിന് ശ്രീകൃഷ്ണ വിഗ്രഹം എന്നിവ മേളയിൽ ലഭ്യമാണ്. ഏപ്രിൽ 15 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്പെഷ് റിബേറ്റ് ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.