ചെന്നിത്തലയെ ഇരിട്ടിയിൽ പ്രവർത്തകർ ചുമലിലേറ്റി വേദിയിലെത്തിക്കുന്നു

മലയോരത്ത്​ ​െഎശ്വര്യ കേരള യാത്രക്ക്​ ഉൗഷ്​മള സ്വീകരണം

ഇ​രി​ട്ടി: ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യ്ക്ക് ഇ​രി​ട്ടി​യി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. സ​മ്മേ​ള​ന ന​ഗ​രി​യാ​യ ഇ.​കെ നാ​യ​നാ​ർ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം ജ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞു.

ത​ടി​ച്ചു കൂ​ടി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​നി​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​നെ വേ​ദി​യി​ൽ എ​ത്തി​ക്കാ​ൻ നേ​താ​ക്ക​ൾ​ക്കും സേ​വാ​ദ​ൾ വ​ള​ണ്ടി​യ​ർ​മാ​ർ​ക്കും ന​ന്നെ പാ​ടു​പെ​ടേ​ണ്ടി വ​ന്നു. യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​കെ ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സ​ണ്ണി​ജോ​സ​ഫ് എം.​എ​ൽ.​എ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​എ ഫി​ലി​പ്പ്, എം.​സി സ​ബാ​സ്റ്റ്യ​ൻ , വി.​കെ അ്ബ്ദു​ൾ കാ​ദ​ർ മൗ​ല​വി, സ​തീ​ശ​ൻ പാ​ച്ചേ​നി, പി.​ടി മാ​ത്യു, സോ​ണി സ​ബാ​സ്റ്റി​യ​ൻ, സ​ജീ​വ് ജോ​സ​ഫ്, സ​ജീ​വ് മാ​റോ​ളി, വി.​എ നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, വ​ത്സ​ൻ അ​ത്തി​ക്ക​ൽ, തോ​മ​സ് വ​ർ​ഗീ​സ്, കെ. ​വേ​ലാ​യു​ധ​ൻ, ഡെ​യ്‌​സി​മാ​ണി , പി.​എ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​‍െൻറ റ​ണ്‍വേ നാ​ലാ​യി​ര​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു വേ​ണ്ടി ഒ​രു സെൻറ്​ സ്ഥ​ലം​പോ​ലും ഏ​റ്റെ​ടു​ത്തി​ല്ലെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ 10 പേ​ര്‍ക്കെ​ങ്കി​ലും ജോ​ലി ന​ല്‍കാ​ന്‍ ക​ഴി​യു​ന്ന ഒ​രു സം​രം​ഭം പോ​ലും ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക്​ മ​ട്ട​ന്നൂ​രി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​നം പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ര്‍ സ്വ​ന്തം വി​ക​സ​നം മാ​ത്ര​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​‍െൻറ ധി​ക്കാ​ര​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​രി​ക്കും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​സി. ജോ​സ​ഫ് എം.​എ​ല്‍.​എ, എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ, പാ​റ​ക്ക​ല്‍ അ​ബ്​​ദു​ള്ള എം.​എ​ല്‍.​എ, സി.​പി. ജോ​ണ്‍, ഡി.​സി.​സി.​പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ന്‍ പാ​ച്ചേ​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - warm welcome to aishwarya kerala yatra on highrange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT