കണ്ണൂർ: വേനൽമഴയിൽ കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും മാലിന്യവും വെള്ളക്കെട്ടും യാത്രാദുരിതം തീർക്കുന്നു. കിഴുന്ന ജവാൻ റോഡിൽ വെള്ളക്കെട്ട് മൂലം കാൽനടപോലും ദുസ്സഹമാണ്. റോഡ് പൊളിഞ്ഞ് വലിയ കുഴികളായിരിക്കുകയാണ്. കുഴികളിൽ വെള്ളം നിറയുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുകയാണ്. റോഡ് ടാർ ചെയ്യണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്.
റോഡിൽ ഓവുചാലില്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കുകയാണ്. കോർപ്പറേഷൻ എടക്കാട് സോണൽ ഓഫിസിന് പിന്നിലെ എ വൺ റോഡിൽ കനത്ത മഴയിൽ കല്ലും മണ്ണും മാലിന്യവും കുത്തിയൊലിച്ചെത്തി കാൽനട പോലും ബുദ്ധിമുട്ടിലാണ്. ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും ഒലിച്ചെത്തി റോഡ് പോലും കാണാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷമാണ് ഈ റോഡ് ടാർ ചെയ്തത്. ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. ചെറുറോഡുകൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ കല്ലും മണ്ണും ഒലിച്ച് എ വൺ റോഡിലേക്കെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.