ജലപാത സർവേ തടയാനെത്തിയ സമരക്കാരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കുന്നു

ജലപാത സർവേ: കടമ്പൂരിൽ സമരക്കാരെ പൊലീസ് അറസ്​റ്റ്​ ചെയ്​തു

ചക്കരക്കല്ല്: ജലപാത സർവേ വിരുദ്ധ സമരക്കാരെ കടമ്പൂർ കണ്ണാടിച്ചാലിൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സർവേ ആരംഭിച്ചത്. ഉടൻതന്നെ പ്രതിഷേധവുമായി സമരസമിതി പ്രവർത്തകരും നാട്ടുകാരും വീട്ടുകാരും എത്തി. 10.30 ഓടെ എടക്കാട് പൊലീസി​ൻെറ നേതൃത്വത്തിൽ 15ഓളം പേരെ അറസ്​റ്റ്​ ചെയ്ത് നീക്കി.
നിരവധി എതിർപ്പുകൾ ഉയർന്നിട്ടും സർവേ നിർത്തിവെക്കാൻ അധികൃതർ തയാറായില്ല. കടമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രേമവല്ലി, വാർഡ് മെംബർ ടി.വി. രമ്യ, മുൻ മെംബർ ടി. പവിത്രൻ മാസ്​റ്റർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. അറസ്​റ്റ്​ ചെയ്തവരെ പിന്നീട് പൊലീസ് വിട്ടയച്ചു. അതേസമയം, സർവേ ഉദ്യോഗസ്ഥർ കടമ്പൂർ കണ്ണാടിച്ചാൽ ഭാഗങ്ങളിലെ 500 മീറ്റർ സ്ഥലം സർവേ നടത്തി. ജലപാതയുടെ ഭാഗമായി മൂന്നു ഭാഗങ്ങളിലായി 25 കിലോമീറ്റർ നീളത്തിലാണ് മാഹി - വളപ്പട്ടണം ജലപാതക്കായി അധികൃതർ സർവേ എടുക്കുന്നത്. ചാല, ആറ്റടപ്പ, കാപ്പാട്, ചേലോറ, മതുക്കോത്ത്, വലിയന്നൂർ എന്നിവിടങ്ങളിൽ സർവേ പൂർത്തിയാക്കി.
ബുധനാഴ്ച കടമ്പൂരിൽ സർവേ നടക്കും. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന കൃതിമ ജാലപാത സർവേയിൽനിന്ന്​ അധികൃതർ പിന്മാറണമെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമരസമിതി ചെയർമാൻകോരമ്പേത്ത് രാജൻ പറഞ്ഞു.
Tags:    
News Summary - Waterway survey: Police arrest protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.