Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:37 AM IST Updated On
date_range 13 Oct 2021 10:29 AM ISTജലപാത സർവേ: കടമ്പൂരിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsbookmark_border
ചക്കരക്കല്ല്: ജലപാത സർവേ വിരുദ്ധ സമരക്കാരെ കടമ്പൂർ കണ്ണാടിച്ചാലിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സർവേ ആരംഭിച്ചത്. ഉടൻതന്നെ പ്രതിഷേധവുമായി സമരസമിതി പ്രവർത്തകരും നാട്ടുകാരും വീട്ടുകാരും എത്തി. 10.30 ഓടെ എടക്കാട് പൊലീസിൻെറ നേതൃത്വത്തിൽ 15ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കി.
നിരവധി എതിർപ്പുകൾ ഉയർന്നിട്ടും സർവേ നിർത്തിവെക്കാൻ അധികൃതർ തയാറായില്ല. കടമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രേമവല്ലി, വാർഡ് മെംബർ ടി.വി. രമ്യ, മുൻ മെംബർ ടി. പവിത്രൻ മാസ്റ്റർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. അറസ്റ്റ് ചെയ്തവരെ പിന്നീട് പൊലീസ് വിട്ടയച്ചു. അതേസമയം, സർവേ ഉദ്യോഗസ്ഥർ കടമ്പൂർ കണ്ണാടിച്ചാൽ ഭാഗങ്ങളിലെ 500 മീറ്റർ സ്ഥലം സർവേ നടത്തി. ജലപാതയുടെ ഭാഗമായി മൂന്നു ഭാഗങ്ങളിലായി 25 കിലോമീറ്റർ നീളത്തിലാണ് മാഹി - വളപ്പട്ടണം ജലപാതക്കായി അധികൃതർ സർവേ എടുക്കുന്നത്. ചാല, ആറ്റടപ്പ, കാപ്പാട്, ചേലോറ, മതുക്കോത്ത്, വലിയന്നൂർ എന്നിവിടങ്ങളിൽ സർവേ പൂർത്തിയാക്കി.
ബുധനാഴ്ച കടമ്പൂരിൽ സർവേ നടക്കും. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന കൃതിമ ജാലപാത സർവേയിൽനിന്ന് അധികൃതർ പിന്മാറണമെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമരസമിതി ചെയർമാൻകോരമ്പേത്ത് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story