കണ്ണൂർ: പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു എന്ന വാർത്ത കേൾക്കുേമ്പാൾ എന്താണ് ആ കേസ്, എന്താണ് പകർച്ചവ്യാധി നിയമം തുടങ്ങി കോവിഡ് കാലത്ത് സാധാരണക്കാർക്ക് സംശയങ്ങൾ ഏറെയാണ്. നിയമത്തെ കുറിച്ചുള്ള അജ്ഞത ശിക്ഷയിൽനിന്ന് ഒഴിവാകാനുള്ള ഒരു കാരണമല്ല. നിയമത്തിെൻറ ഭാഷ സങ്കീർണമാണ്. സാധാരണക്കാർക്ക് അത് എളുപ്പം മനസ്സിലാകണമെന്നില്ല. ഇതിനും പരിഹാരമാണ് കണ്ണൂർ സർവകലാശാല സെക്ഷൻ ഓഫിസറായ വൈ. വിനോദ് കുമാറിെൻറ ഇ-പുസ്തകം.
മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്ത് കോവിഡ് പ്രതിരോധ നിയമങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്യമമാണ് അദ്ദേഹം തെൻറ ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്തകമാണ് നിയമ ബിരുദദാരി കൂടിയായ അദ്ദേഹത്തിെൻറ 'മഹാമാരി-പ്രതിരോധത്തിെൻറ നിയമപാഠങ്ങൾ' എന്നത്. പൊതുജനങ്ങൾക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കിൽനിന്ന് ഈ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ് പുസ്തകത്തിെൻറ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ചത്.
ദുരന്തനിവാരണ നിയമം, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ, കേന്ദ്ര പകർച്ചവ്യാധി ഓർഡിനൻസ്, തിരുവിതാംകൂർ -കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്ഞാന പ്രദവുമായ കാര്യങ്ങളാണ് 40 പേജുള്ള ഇ -ബുക്കിൽ വിവരിച്ചിരിക്കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥക്കാലത്ത് പൊതുസമൂഹം അറിയേണ്ട നിയമങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട് ഇതിൽ. കോവിഡ് കാലത്ത് പാലിക്കേണ്ട നിയമങ്ങളും പൊലീസ് സ്വീകരിക്കുന്ന നടപടിക്രമങ്ങളും എളുപ്പം മസ്സിലാക്കാം.
ലോക്ഡൗൺ കാലത്തും വിദ്യാസമ്പന്നരായ മലയാളികളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജീവിതരീതികളാണ് ഈ പുസ്തകം എഴുതാൻതന്നെ പ്രേരിപ്പിച്ചതെന്നാണ് കാസർകോട് ജില്ലയിലെ ഉദുമ സ്വദേശിയായ വിനോദിെൻറ അഭിപ്രായം. ലോകം ഒരു മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. ഈ കാലവും കടന്നുപോയേ പറ്റൂ. പക്ഷേ, അതിന് സാധാരണക്കാർ തികച്ചും ജാഗരൂകരാകുകയും നിയമത്തെ അനുസരിക്കുകയും വേണം. ഇതിനുള്ള ബോധവത്കരണത്തിനുള്ള ശ്രമമാണ് ഈ ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ഡോ. ബി. സന്ധ്യയാണ് പുസ്തകത്തിെൻറ അവതാരിക നിർവഹിച്ചിരിക്കുന്നത്. ഹൈകോടതിയിൽ 10 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത വിനോദ് കുമാറിെൻറ രണ്ടാമത്തെ പുസ്തകമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.