കണ്ണൂർ: സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മൊബൈൽ ഫോണും പവർബാങ്കും ഉൾപ്പെടെയുള്ളവ കണ്ടെത്തി. കത്തി, മഴു എന്നിവ കുഴിച്ചിട്ടനിലയിലും രണ്ട് മൊബൈൽ ഫോണുകളും ആറ് ചാർജറുകളും നാല് പവർ ബാങ്കുകളും കല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ജയിൽവളപ്പ് കിളച്ചുനടത്തിയ പരിശോധനയിലാണ് മഴുവും കത്തിയും കണ്ടെത്തിയത്. കുറെ ദിവസമായി സെൻട്രൽ ജയിലിൽ തടവുകാരുടെ സെല്ലിലും മറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിെൻറ തുടർച്ചയായി ശനിയാഴ്ച മുതൽ പരിശോധന ജയിൽവളപ്പിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഫോണിൽ സിം ഉണ്ടായിരുന്നില്ല. മരംവെട്ടുകാർ ഉപയോഗിക്കുന്നതരത്തിലുള്ള ചെറിയ മഴുവാണ് കണ്ടെടുത്തിട്ടുള്ളത്.
ജില്ല സ്പെഷൽ ജയിലിലെയും സെൻട്രൽ ജയിലിലെയും അമ്പതോളം വരുന്ന ഉദ്യോഗസ്ഥർ സൂപ്രണ്ട് റോമിയോ ജോണിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജയിലിലെ ഫോൺവിളി, ലഹരി ഉപയോഗം എന്നിവ തടയുന്നതിന് നേരത്തെതന്നെ നിർദേശം ഉണ്ടായിരുന്നു.
ഇതിെൻറ ഭാഗമായിട്ടാണ് തടവുകാരുടെ സെല്ലിനകത്ത് നേരത്തെ പരിശോധന തുടങ്ങിയത്. മണ്ണിൽ കുഴിച്ചിട്ടനിലയിൽ ആയുധം കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽവളപ്പ് കിളച്ചിട്ടുള്ള പരിശോധന തുടരാനാണ് ജയിലധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.