കണ്ണൂർ: തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക കാള്‍ സെൻറര്‍ സജ്ജീകരിക്കുമെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇതിനായുള്ള നമ്പറും വിവരങ്ങളും വരുംദിവസങ്ങളിൽ അറിയിക്കും. ജില്ല പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിെൻറ എല്ലാ ഘട്ടങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. ജില്ലയില്‍ 785 ഇടങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയിൽപെടാത്ത ഏതെങ്കിലും ബൂത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വിഡിയോഗ്രഫി ചെയ്യുന്നതിന് സംവിധാനമൊരുക്കും. 3700 രൂപയാണ് ഇതിന് ചെലവ് വരുക. ഇത് ആവശ്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലിന് മുമ്പായി കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.