ചെറുപുഴ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തിലും ഡബിള്‍സിലും വെള്ളി മെഡല്‍ നേടിയ ട്രീസ ജോളി സ്വദേശത്ത് തിരിച്ചെത്തി. പുളിങ്ങോം സ്വദേശിയായ ട്രീസക്ക് ചെറുപുഴയില്‍ ഡി.വൈ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്‍കി. ഞായറാഴ്ച രാവിലെ വിമാനമാര്‍ഗം കണ്ണൂരിലെത്തിയ ട്രീസയെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് ചെറുപുഴയില്‍നിന്നും തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി ആനയിച്ച് പുളിങ്ങോത്തെ വീട്ടിലെത്തിച്ചു. വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ് നാടിന്റെ അഭിമാന താരമായ ട്രീസ ജോളിയെ സ്വീകരിച്ചാനയിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഷീമ, സി.പി.എം പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലന്‍, പി.പി. സിദിന്‍, വി.പി. രജീഷ്, അരുണ്‍ പ്രേം, പി. നിതിന്‍, സി.എ. നമിത എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.