പെരിങ്ങത്തൂർ: കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. കരിയാട് പടന്നക്കരയിലെ മീത്തൽ സത്യനെയാണ്(46) ശനിയാഴ്ച രാവിലെ ആറോടെ കരിയാട് മീനാക്ഷി മുക്കിന് സമീപത്തായി കാട്ടുപന്നി ആക്രമിച്ചത്. രണ്ട് കൈക്കും വയറ്റിനും ഗുരുതര പരിക്ക് പറ്റിയ സത്യനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇലക്ട്രിക്കൽ ജോലിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേയാണ് അപകടത്തിൽ പെട്ടത്. കാട്ടുപന്നിയുടെ ആക്രമണം അതിരാവിലെയുള്ള നടത്തക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.