കണ്ണൂർ: കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ ബാക്കിയായ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയില്‍ ഫയല്‍ വര്‍ക്ക്ഷോപ് ആരംഭിക്കുന്നു. ജില്ലയിലെ എല്ലാ വകുപ്പുകളിലും വര്‍ക്ഷോപ് നടത്തും. ഓരോ വകുപ്പിന് കീഴിലുമുള്ള ഓഫിസുകളില്‍ നടപടികള്‍ ബാക്കിയുളള ഫയലുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ ടി.വി. സുഭാഷ് നിര്‍ദേശം നല്കി. ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആരംഭിച്ച പ്രതിവാര അവലോകന യോഗത്തിലാണ് കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.
ലോക്ഡൗണ്‍ വന്നതോടെ ഓഫിസുകള്‍ ദീര്‍ഘനാളുകള്‍ അടച്ചിടേണ്ടിവന്നിരുന്നു. ജില്ലതല ഉദ്യോഗസ്ഥരില്‍ ഏറെയും കോവിഡ് പ്രതിരോധത്തിെൻറ പ്രത്യേക ചുമതല വഹിക്കേണ്ട സ്ഥിതി ഉണ്ടായി.
ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടി വന്നു. ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ സാഹചര്യം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫയല്‍ വര്ക്ഷോപിെൻറ ഭാഗമായി ഓരോ വകുപ്പും ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കണം. കോടതി നടപടികളും മറ്റ് നിയമ പ്രശ്നങ്ങളുമില്ലാത്ത എല്ലാ ഫയലുകളും പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ല ഓഫിസര്‍മാര്‍ ശ്രദ്ധിക്കണം. പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഏകോപന ചുമതല എ.ഡി.എമ്മിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.