സിദ്ധാപുരം: നിധി തേടി കിടപ്പുമുറിയിൽ 15 അടി കുഴിയെടുത്ത യുവാക്കൾ അറസ്റ്റിൽ. കുടക് ജില്ലയിൽ സിദ്ധാപുരം ചെന്നയ്യനകോട്ട ഹൊളമല ഗ്രാമത്തിലാണ് സംഭവം. നിധി തേടി വീട്ടിനകത്ത് കുഴിയെടുത്ത വീട്ടുടമ എം.ആർ. ഗണേശ് (25), സഹായിയും ദുർമന്ത്രവാദിയുമായ ഉഡുപ്പി പടുബിദ്രി ഹച്ചിനടുക്കയിലെ ബി.കെ. സിദ്ദീഖ് (45) എന്നിവരാണ് അറസ്റ്റിലായത്.
നിധിയുണ്ടെന്ന് സ്വപ്നംകണ്ട ഗണേശ് കേരളത്തിലും കർണാടകയിലും മന്ത്രവാദികളെയും ജ്യോത്സ്യരെയും കണ്ടിരുന്നു. അതിനുശേഷമാണ് കുഴിയെടുത്തത്. രാത്രിയാണ് കുഴിയെടുത്തത്. വീടിന്റെ മറ്റൊരു മുറിയിലാണ് മണ്ണ് നിക്ഷേപിച്ചിരുന്നത്.
രാത്രി ശബ്ദവും വെളിച്ചവും ശ്രദ്ധയിൽപെട്ട അയൽവാസികൾ വിവരം നൽകിയതനുസരിച്ച് സ്ഥലം സന്ദർശിച്ച ജില്ല ക്രൈം ഇൻഫർമേഷൻ ബ്യൂറോ ഇൻസ്പെക്ടർ ഐ.പി. മെഡപ്പ, മടിക്കേരി സർക്കിൾ ഇൻസ്പെക്ടർ പി.വി. വെങ്കടേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.