കാസർകോട്: ജില്ലയില്‍ ആകെ 84 പ്രശ്ന ബൂത്തുകളും 43 അക്രമസാധ്യതയുള്ള ബൂത്തുകളും മാവോവാദി സാന്നിധ്യമുള്ള എട്ടു ബൂത്തുകളുമുണ്ട്. കൂടാതെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല പൊലീസ് മേധാവിയും പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളുമുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിർദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്/വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല പൊലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബൂത്തുകളില്‍ വെബ്കാസ്റ്റ്/വിഡിയോഗ്രഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.
കാസർകോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സുരക്ഷയുടെ ഭാഗമായി 10 ഡിവൈ.എസ്.പിമാരടക്കം 2,557 പൊലീസുകാരെ നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി ഡി. ശില്പ കലക്ടറേറ്റില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
32 ഇന്‍സ്പെക്ടര്‍മാരെയും 149 എസ്.ഐ/എ.എസ്.ഐമാരെയും 2,366 സിവില്‍ പൊലീസ് ഓഫിസര്‍മാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി.
മൂന്ന് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 300 അംഗ സ്ട്രൈക്കിങ് ഫോഴ്സിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.