കാസർകോട്: വിദ്യാര്‍ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിെൻറ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ഥ്യമായി. വിദ്യാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായ സ്‌കില്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളോടെയാണ് 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഭിന്നശേഷി സൗഹൃദമായി സ്‌കില്‍ പാര്‍ക്ക് ഒരുക്കിയത്.
ഇരുനില കെട്ടിടത്തിലായി അഞ്ച് ക്ലാസ് റൂം, നാല് പരിശീലന മുറി, അത്യാധുനിക ഐ.ടി റൂം, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും തയാറാക്കിയിട്ടുണ്ട്. എ.ഡി.ബി സഹായത്തോടെ 14 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജില്ല കലക്ടര്‍ ചെയര്‍മാനായ ഗവേണിങ് കമ്മിറ്റിയാണ് സ്‌കില്‍ പാര്‍ക്കിെൻറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അസാപ് നേതൃത്വം നല്‍കും.
സര്‍ക്കാറിെൻറ മാനദണ്ഡപ്രകാരം എത്തുന്ന ഓപറേറ്റിങ് പാര്‍ട്ണറായ സ്വകാര്യ കമ്പനിക്കായിരിക്കും സ്‌കില്‍ പാര്‍ക്കിെൻറ നടത്തിപ്പ് ചുമതല. പരിശീലനാര്‍ഥികളില്‍ നിന്നും അംഗീകൃത നിരക്കിലുള്ള ഫീസ് ഉപയോഗിച്ചാണ് ഓപറേറ്റിങ് പാര്‍ട്ണര്‍ സ്‌കില്‍ പാര്‍ക്ക് നടത്തിക്കൊണ്ടുപോവുക. അസാപ് നിര്‍ദേശിക്കുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കമുള്ള 30 ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞത് 40 ശതമാനം ഫീസിളവ് നല്‍കും. ഇതിനു പുറമെ ദിവസവും നാല് മണിക്കൂര്‍ അസാപ് നിര്‍ദേശിക്കുന്ന കോഴ്‌സുകള്‍ പൂര്‍ണമായും ഫീസിളവോടെ നല്‍കും. മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.