കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ഒപ്പുമരച്ചുവട്ടിൽ നടക്കുന്ന സത്യഗ്രഹത്തിന് പിന്തുണയേറുന്നു.
നിരവധി നേതാക്കളും പ്രമുഖ വ്യക്തികളും സംഘടനകളുമാണ് അഭിവാദ്യങ്ങളർപ്പിക്കാൻ സമരപന്തലിൽ എത്തുന്നത്. സമരത്തിെൻറ ആറാംദിന പരിപാടികൾ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ബി.എം.എസ് സെക്രട്ടറി കെ.ജി. സാബു സ്വാഗതം പറഞ്ഞു. കെ. കുഞ്ഞിരാമൻ എം.എൽ.എ, ഫാ. ജോർജ് വള്ളിമല, പി.എ. അഷ്റഫ് അലി, മുത്തലിബ് പാറക്കെട്ട്, അബ്ദുറഹ്മാൻ ബന്തിയോട്, എം. രാമൻ, സുബൈർ മാര, ഖലീൽ പടിഞ്ഞാർ, സി. വിജയൻ, യു. പൂവപ്പ ഷെട്ടി, അഷ്റഫ് മുതലപ്പാറ, എ. മാധവൻ, അബൂബക്കർ കോയ എന്നിവർ സംസാരിച്ചു.
സമരസമിതി നേതാക്കളായ കെ.പി. മുഹമ്മദ് അഷ്റഫ്, വി. രത്നാകരൻ, ബി.എസ്. അബ്ദുല്ല, വി. പവിത്രൻ, അനിൽ പണിക്കൻ, ടി.വി. ബേബി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.