ക്യാപ്റ്റന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ജില്ല കലക്ടര്‍ ഡോ. ഡി. സജിത്​ ബാബു ആദരിക്കുന്നു, കെ.വി. നാരായണനെ എ.ഡി.എം എന്‍. ദേവീദാസ് ആദരിക്കുന്നു

സമരപോരാളികള്‍ക്ക് രാജ്യത്തിന്‍റെ ആദരം

കാസർകോട്​: ക്വിറ്റിന്ത്യാ ദിനാചരണത്തി​െൻറ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് രാഷ്​ട്രത്തി​െൻറ ആദരം അര്‍പ്പിച്ചു. കേരളത്തില്‍നിന്ന് ആദരമേറ്റുവാങ്ങിയ 10 സ്വാതന്ത്ര്യസമരസേനാനികളില്‍ രണ്ടുപേര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഗോവ വിമോചനസമര നായകരായ കെ.വി. നാരായണന്‍, കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവരെയാണ് രാഷ്​ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ ദേശീയചിഹ്നം പതിച്ച ആശംസമുദ്രയും അങ്കവസ്ത്രവും ഷാളും അണിയിച്ച് ആദരിച്ചത്. കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂഡ്‌ലുവിലെ വീട്ടിലെത്തി ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ആദരിച്ചു.

രാഷ്​ട്രപതിയുടെ അഭിനന്ദന സന്ദേശം കൈമാറി. ചടങ്ങില്‍ തഹസില്‍ദാര്‍ എ.വി. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വില്ലേജ് ഓഫിസര്‍ എ.പി. മുഹമ്മദ് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് പടന്നക്കാടെ വീട്ടിലെത്തി കെ.വി. നാരായണന് എ.ഡി.എം എന്‍. ദേവീദാസ് രാഷ്​ട്രപതിയുടെ ആദരം കൈമാറി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, കാഞ്ഞങ്ങാട് വില്ലേജ് ഓഫിസര്‍ എ.സി. അബ്​ദുൽ സലാം, ജയേഷ് എന്നിവരും സ്വാതന്ത്ര്യസമരസേനാനി കെ.വി. നാരായണ​െൻറ ഭാര്യ ലക്ഷ്മി, പ്രദോഷ് എന്നിവരും പങ്കെടുത്തു.

കാസർകോട്​: ഇന്ത്യന്‍ സൈന്യത്തില്‍നിന്ന്​ ക്യാപ്റ്റനായി വിരമിച്ച 88കാരനായ ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാർ 29 വര്‍ഷം രാജ്യസേവനമനുഷ്​ഠിച്ചിട്ടുണ്ട്. 1957ല്‍ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം ഇന്ത്യ-ചൈന, ഇന്ത്യ-പാക് യുദ്ധം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും ജീവിച്ചതും കാസര്‍കോട്ടാണ്. പിതാവ് കാസര്‍കോട്ട്​ ഹോട്ടല്‍ നടത്തിയിരുന്നതിനാല്‍ വളരെ ചെറുപ്പത്തില്‍തന്നെ ഇങ്ങോട്ടേക്കു വരുകയായിരുന്നു.

അഞ്ചു മുതല്‍ ഏഴു വരെ കാഞ്ഞങ്ങാട് സര്‍ക്കാര്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. അവിടെനിന്നാണ് ഗോവന്‍ വിമോചനസമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. കാസര്‍കോട്ടുനിന്നു ഗോവയിലേക്കു തിരിച്ച നാലുപേരില്‍ ഒരാളായിരുന്നു നമ്പ്യാര്‍.

മലബാറില്‍നിന്നുള്ള ഗോവ വിമോചനസമര നായകന്‍ പറങ്കികളെ തുരത്താന്‍ ഗോവയിലേക്ക് പടനയിച്ച മലയാളികളില്‍ മുമ്പനായ കെ.വി. നാരായണന്‍ എന്ന കെ.വി ഗോവ വിമോചന സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ മലബാര്‍ മേഖലയുടെ ജാഥ ലീഡറായിരുന്നു.

കാസര്‍കോട് ജില്ലയിലെ പടന്നക്കാട് സ്വദേശിയാണ്​ കെ.വി. നാരായണന്‍. 93 വയസ്സുള്ള ഈ ആദ്യകാല സോഷ്യലിസ്​റ്റ്​ നേതാവ് 48 വര്‍ഷമായി ഹൊസ്ദുര്‍ഗ് താലൂക്ക്​ ഭൂപണയ ബാങ്ക് പ്രസിഡൻറാണ്.

1996-97 വര്‍ഷത്തിലും 2000-2001ലും ഏറ്റവും നല്ല പ്രവര്‍ത്തനത്തിന് ബാങ്കിന് കേന്ദ്ര സര്‍ക്കാറി​െൻറ പുരസ്‌കാരം ലഭിച്ചു. ഇന്നും സഹകരണ പ്രസ്ഥാനത്തില്‍ സക്രിയമാണ്. 1927 ജൂലൈ 17ന് കാഞ്ഞങ്ങാട് ലക്ഷ്​മി നഗറിലെ കിഴക്കെവീട്ടില്‍ പക്കീര​െൻറയും നീലേശ്വരം തെരുവത്ത് ഉമ്പിച്ചിയുടെയും മകനായി ജനിച്ച കെ.വി. നാരായണന്‍ ഹൊസ്ദുര്‍ഗില്‍ ടെക്‌സ്‌റ്റൈല്‍ മില്‍ ജോലിക്കാരനായിരുന്നു.

Tags:    
News Summary - Goa Freedom Fighters Honored in Quit India Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.