കാസർകോട്: ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 8,527 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവ് നല്കി. ഇതില്‍ 3,752 പുരുഷന്മാരും 4,775 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രിസൈഡിങ് ഓഫിസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി. ഇതില്‍ 1,709 പ്രിസൈഡിങ് ഓഫിസര്‍മാരും 1,709 ഫസ്റ്റ് പോളിങ് ഓഫിസര്‍മാരും 3,400 പോളിങ് ഓഫിസര്‍മാരും 1,709 പോളിങ് അസിസ്റ്റൻറുമാരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 86 സെക്ടറല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ജില്ലതലത്തില്‍ നടന്നു.
വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികകളിലുള്ള 18 നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു ഉത്തരവായി.ഇലക്ട്രോണിക് വോട്ടിങ് മെഷീന് വോട്ടെടുപ്പിന് സജ്ജമാക്കുന്ന കമീഷനിങ് പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ പരിശീലനം നൽകി. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡിസംബര്‍ 11നും പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ ചുമതലയുള്ളവര്‍ക്കും ട്രാന്‍സ്പോര്‍ട്ട് ചുമതലയുള്ളവര്ക്കുമുള്ള പരിശീലനം ഡിസംബര്‍ 12നും പൂര്‍ത്തിയാക്കും.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടര്‍മാര്‍ക്ക് മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ കോളനികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടിച്ചേരുന്ന 123 കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് രഹസ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിെൻറ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം കമീഷന് നല്‍കുമെന്നും മാതൃക പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടി ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സഹകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നല്കിയ ഉറപ്പ് പാലിച്ചു. തെരഞ്ഞെടുപ്പിെൻറ അവസാന നിമിഷം വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
പോളിങ് ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പോളിങ് നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്ക്ക് ജില്ല കുടുംബശ്രീ മിഷന് മുഖാന്തരം കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിന് സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിെൻറ സ്റ്റാള്‍ കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്ക്കുമുള്ള ഭക്ഷണവും ലഭ്യമാണ്. 16ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഭക്ഷണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
സമ്മതിദായകര്‍ക്ക് നിര്‍ഭയമായും നിഷ്പക്ഷമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇതിനോടകം ജില്ലയില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പ, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് എന്നിവര്‍ സംബന്ധിച്ചു.
ജില്ലയില്‍ കോവിഡ് സുരക്ഷയുടെ ഭാഗമായി പോളിങ് സ്റ്റേഷനില്‍ ഉപയോഗിക്കുന്നതിനായി 9863 ലിറ്റര്‍ സാനിറ്റൈസര്‍, അതോടൊപ്പം മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
കാറഡുക്ക- ബോവിക്കാനം ബി.എ.ആര്.എച്ച്.എസ്.എസ്
മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കാസര്‍കോട്- കാസര്‍കോട് ഗവ. കോളജ്
കാഞ്ഞങ്ങാട്- ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
പരപ്പ- പരപ്പ ഗവ. ഹൈസ്കൂള്‍
നീലേശ്വരം- പടന്നക്കാട് നെഹ്റു കോളജ്
നഗരസഭ, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍
കാഞ്ഞങ്ങാട്- ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കാസര്‍കോട് -കാസര്‍കോട് ഗവ. കോളജ്
നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.