കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തെ പച്ചപുതപ്പിക്കാൻ മിയാവാക്കി വനം വളരും. ജീവനം, ഗൃഹവനം പദ്ധതി കളിലൂടെ ഗ്രാമങ്ങൾ തോറും പ്രകൃതിജീവനത്തിെൻറ ബദൽ മാതൃകകൾ സൃഷ്ടിച്ച് ശ്രദ്ധേയനായ പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ നീലേശ്വരത്തിെൻറ ജില്ലയിലെ ആദ്യത്തെ മിയാവാക്കി വനത്തിനാണ് ആനന്ദാശ്രമത്തിൽ തുടക്കമിട്ടത്.
ആശ്രമം വളപ്പിലെ സൗജന്യ ഹോമിയോ ക്ലിനിക്കിനടുത്തുള്ള 10 സെൻറ് സ്ഥലത്ത് ശ്രീനാരായണ ഗുരുവിെൻറ ജന്മനക്ഷത്ര മരമായ കടമ്പ് നട്ടുകൊണ്ട് സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു. ദിവാകരൻ നീലേശ്വരം, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ, ഡോ. ഷിജു, ഡോ.മോഹനൻ, വി.കെ. ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ. അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിെൻറ രൂപം എന്നിവയാണ് മിയാവാക്കിയുടെ പ്രത്യേകത.
ഒരു ചതുരശ്ര മീറ്ററിൽ നാലു കുഴിയെടുത്ത് ഇലഞ്ഞി, മന്ദാരം, നീർമരുത്, മണിമരുത്, താന്നി, കരിമരം, പൂവരശ്, മഹാഗണി തുടങ്ങി നൂറ്റി അമ്പതിലധികം മരങ്ങളാണ് ആദ്യഘട്ടത്തിൽ മാത്രം നട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.