കാസർകോട്: വീട് ക്ലാസ് മുറിയാവുകയും വിക്ടർ ചാനലിൽ 'തങ്കുപ്പൂച്ച'കളുമായി അധ്യാപകർ കടന്നുവരുകയും ചെയ്തപ്പോൾ സംസ്ഥാനത്തെ ട്യൂഷൻ, പ്രവേശന പരീക്ഷ കോച്ചിങ് സെൻററുകളുടെ നടുവൊടിഞ്ഞു. കോവിഡ് കാല തകർച്ചയിൽ സംസ്ഥാനത്തെ 1500ലധികം വരുന്ന കോച്ചിങ് സെൻററുകളിൽ 75 ശതമാനവും അടച്ചിട്ടതായി എൻട്രൻസ് കോച്ചിങ് സെേൻറർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ശ്രീകുമാർ പള്ളിയത്ത് പറയുന്നു.
സ്ഥാപന ഉടമകളും ജീവനക്കാരും ഉൾെപ്പടെ 50,000ത്തോളം വരുന്നവരിൽ 75ശതമാനം പേർക്കും ഉപജീവനം വഴിമുട്ടി. മണിക്കൂറിൽ 1500 രൂപവരെ ഫീസ് ഇൗടാക്കി സർക്കാർ ശമ്പളത്തിെൻറ ഇരട്ടി വരുമാനമുണ്ടാക്കിയിരുന്ന സമാന്തര അധ്യാപകരുടെ ശമ്പളം പത്തിലൊന്നായി കുറഞ്ഞു.
കോവിഡ് -19െൻറ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ വൈകുന്നതിൽ കോച്ചിങ് കേന്ദ്രങ്ങൾ സന്തോഷിച്ചിരുന്നു. അവർ ഒാൺലൈൻ ക്ലാസുകളുമായി രംഗപ്രവേശം ചെയ്തു. സർക്കാർ ഭാഗത്തുനിന്നും ഒാൺലൈൻ ക്ലാസുകളിലേക്ക് ഇത്ര പെെട്ടന്ന് മാറുമെന്ന് കരുതിയിരുന്നില്ല.
'സർക്കാർ കാര്യം മുറപോലെ'യാകുമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 'പഴഞ്ചൻ' മാഷന്മാർ ഒാൺലൈനായി. 'തങ്കുപ്പൂച്ച'യുമായുള്ള അരങ്ങേറ്റം ക്ലിക്കായി. ഇതാണ് കോച്ചിങ് കേന്ദ്രങ്ങൾക്ക് തിരിച്ചടിയായത്.
'ഇപ്പോൾ ഒരു പാഠത്തിന് ആകെ ഒരു ക്ലാസ് മതി. കാരണം റെക്കോഡ് ചെയ്ത് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് സ്ഥാപന ഉടമകൾക്ക് ഗുണം ചെയ്യുന്നില്ല. ഇതിെൻറ ആപ്പിനും മികച്ച സർവർ സംവിധാനത്തിനും ആറു ലക്ഷത്തോളം ചെലവുണ്ട്.
കുട്ടികൾ കുറയുന്നുണ്ട്. എന്നാൽ, കൂടുതൽ ഫീസ് വാങ്ങാൻ കഴിയില്ല. ഒാരോ കുട്ടിയെ പ്രവേശിക്കുേമ്പാഴും സർവർ പ്രൊവൈഡർക്ക് ആനുപാതികമായ ഫീസ് നൽകണം. ടെക്നോപാർക്കിനെയാണ് ഏറെയും സ്ഥാപനങ്ങൾ ആശ്രയിക്കുന്നത്. വീട്ടിൽ ഒാൺലൈൻ ക്ലാസ് സർക്കാർതന്നെ നൽകുന്നതും തിരിച്ചടിയായി. ഗൾഫിൽനിന്നുള്ള തിരിച്ചുവരവും രക്ഷിതാക്കളെ ട്യൂഷനിൽനിന്ന് പിന്തിരിപ്പിച്ചു.
മൂവായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം നഗരത്തിൽ വേണം. ഇതിെൻറ വാടക പ്രതിമാസം 60,000 രൂപവരെ നൽകണം. ഇതിനു സാധിക്കാെത 75 ശതമാനം സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ദേശീയതലത്തിൽ പ്രവേശന പരീക്ഷകളിൽ കേരളത്തിെൻറ പദവി ഉയർത്തുന്നത് കോച്ചിങ് സെൻററുകളാണ്. ആ പ്രസക്തി നഷ്പ്പെട്ടിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ നിവദേനത്തിലൂടെ അറിയിച്ചിട്ടുണ്ട്' -ശ്രീകുമാർ പള്ളിയത്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.