representational image

പ്ലാ​േൻറഷന്‍ കോര്‍പറേഷന്‍: സി.​െഎ.ടി.യുവിനെതിരെ എ.​െഎ.ടി.യു.സി

കാസർകോട്: പ്ലാ​േൻറഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് എസ്​റ്റേറ്റ്​ കമ്മിറ്റി യോഗത്തിലുണ്ടായ സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിക്കുകപോലും ചെയ്യാതെ സംഭവം വളച്ചൊടിച്ച് എ.ഐ.ടി.യു.സിയെ അപമാനിക്കാനാണ് സി.ഐ.ടി.യു നേതൃത്വം ശ്രമിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

യോഗത്തിനിടയില്‍ പ്രകോപനപരമായ ചില പദപ്രയോഗങ്ങളെ തുടര്‍ന്ന് വാക്​തര്‍ക്കം ഉണ്ടായിട്ടുണ്ട്​. ഇത്തരം പദപ്രയോഗം നടത്തിയത് യോഗം വിളിച്ചുചേര്‍ത്ത എസ്​റ്റേറ്റ് മാനേജറോടെങ്കിലും ചോദിച്ചറിയാന്‍ സി.ഐ.ടി.യു നേതൃത്വം തയാറാകേണ്ടതായിരുന്നു.

സി.ഐ.ടി.യു യൂനിയന്‍ സെക്രട്ടറിയാണ് ഇത്തരം പദപ്രയോഗം നടത്തി പ്രകോപനം സൃഷ്​ടിച്ചത്. ഇത് ചോദ്യം ചെയ്ത എ.ഐ.ടി.യു.സി യൂനിയന്‍ ഡിവിഷന്‍ സെക്രട്ടറിയെ മര്‍ദിക്കുകയായിരുന്നു.

സി.ഐ.ടി.യുവി​െൻറ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നും എസ്​റ്റേറ്റി​െൻറ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കാൻ ആവശ്യമായ നിലപാടെടുക്കണമെന്നും എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് ടി. കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.