യോഗി ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം

കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിന്​ കാസർകോടെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് കാസർകോട്​ നഗരത്തില്‍ പ്രതിഷേധിച്ചത്.

യോ​ഗി ​ഗോ ബാക്ക് മുദ്രാവാക്യവും ബാനറുമായാണ്​ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധ സ്ഥലത്തേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ചുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇരുകൂട്ടരും നേർക്കുനേർ എത്തിയതോടെ പൊലീസ്​ ഇടപെടുകയും പോപുലർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്​തു. കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്​ഘാടനം കാസർകോട്​ താളിപ്പടുപ്പ്​ മൈതാനത്താണ്​ നടക്കുന്നത്​. ​

Tags:    
News Summary - Popular Front protests against Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.