ചെറുവത്തൂർ: സ്വന്തം ജീവനെക്കുറിച്ചല്ല, മറ്റുള്ളവർക്ക് തണലേകുന്നതിനെപ്പറ്റിയാണ് അന്നും ഇന്നും രജീഷിെൻറ ചിന്ത. അതുകൊണ്ടാണ് ഞായറാഴ്ച മയിച്ചയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്യാനായി രജീഷ് എത്തിയത്. ബ്ലഡ് ഡൊണേഴ്സ് കേരള സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ എത്തിയ രജീഷ് പങ്കെടുത്തവർക്ക് ആവേശവുമായി മാറി.
2018 ജൂൺ 28ലെ ഒരു മഴക്കാലത്ത് മയ്യിച്ച വെള്ളക്കെട്ടിൽ കാർ മറിഞ്ഞുണ്ടായ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് രജീഷായിരുന്നു. രക്ഷപ്രവർത്തനത്തിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി തെറിച്ചുവീണ രജീഷിെൻറ വലതു കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
തേപ്പും, വയറിങ് ജോലിയുമൊക്കെയെടുത്ത് ഒരു കുടുംബത്തിന് തണലായി മാറിയ രജീഷിെൻറ കൈപ്പത്തി നഷ്ടപ്പെട്ടതോടെ കുടുംബത്തിെൻറ പ്രതീക്ഷകളറ്റു. നാടും നാട്ടുകാരും കൈകോർത്ത് സഹായങ്ങൾ നൽകിയെങ്കിലും ഇപ്പോൾ എല്ലാം നിലച്ചു. ഒരു തൊഴിലെന്ന സ്വപ്നം യാഥാർഥ്യമായാലേ രജീഷിന് ഇനി മുന്നോട്ടു പോകാൻ കഴിയൂ. ഏത് പ്രതിസന്ധിക്കിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള രജീഷിെൻറ മനഃസ്ഥിതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നതിെൻറ തെളിവായി മാറി രക്തദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.