മൊഗ്രാൽ: മൊഗ്രാൽ നാങ്കി കടപ്പുറത്തെ മണൽ മാഫിയകളുടെ ആക്രമണത്തിൽ പരിക്കേറ്റവർ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് പ്രദേശവാസികൾ ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി അയച്ചു.
മൊഗ്രാൽ കടപ്പുറത്തെ അനധികൃത മണൽക്കൊള്ള ചോദ്യം ചെയ്ത വിരോധത്തിൽ ഈമാസം 16നാണ് മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദ് പരിസരത്തുവെച്ച് മുൻ പഞ്ചായത്ത് അംഗം എം.എ. മൂസയെയും, േജ്യഷ്ഠ സഹോദരൻ കുഞ്ഞഹമ്മദിനെയും ഒരുകൂട്ടം മണൽ മാഫിയസംഘം ആക്രമിച്ച് പരിക്കേൽപിച്ചത്.
കാസർകോട് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയ ഇവർ പിന്നീട് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടപടി വൈകുന്നതിനാലാണ് ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.