സാ​ന്ത്വ​ന സ്പ​ര്‍ശം അ​ദാ​ല​ത്തി​ലെ​ത്തി​യ ര​മ​ണി​യു​ടെ പരാതി കേൾക്കുന്ന ആരോഗ്യ മന്ത്രി കെ.​കെ. ശൈ​ല​ജ

ര​മ​ണി​യു​ടെ വീ​ട്ടി​ല്‍ വെ​ളി​ച്ചമെത്തും

കാ​സ​ർ​കോ​ട്​: ക​ണ്ണി​ല്‍ ഇ​രു​ട്ടു​ക​യ​റു​ന്ന ര​മ​ണി​യു​ടെ വീ​ട്ടി​ല്‍ ഇ​നി വൈ​ദ്യു​തി വെ​ളി​ച്ചം മി​ഴി​തു​റ​ക്കും. പാ​തി ന​ഷ്​​ട​മാ​യ കാ​ഴ്ച​യെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ​യും മ​റി​ക​ട​ന്നാ​ണ് മ​ടി​ക്കൈ എ​രി​ക്കു​ള​ത്തെ ര​മ​ണി സാ​ന്ത്വ​ന സ്പ​ര്‍ശം അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്.

ആ​കെ​യു​ള്ള 10 സെൻറ്​ ഭൂ​മി​യി​ല്‍ പ​ല​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചെ​റി​യൊ​രു വീ​ട് കെ​ട്ടി. പ​ക്ഷേ, അ​ങ്ങോ​ട്ടേ​ക്ക് ഇ​തു​വ​രെ വൈ​ദ്യു​തി​യെ​ത്തി​യി​ല്ല. വൈ​ദ്യു​തി തൂ​ണാ​യി​രു​ന്നു പ്ര​ശ്‌​നം.

മു​ൻ​ഗ​ണ​ന കാ​ര്‍ഡാ​യി​ട്ടും തൂ​ൺ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് സ​ങ്ക​ട​വു​മാ​യി അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്. സ​ങ്ക​ടം കേ​ള്‍ക്കാ​ന്‍ വേ​ദി​യി​ല്‍നി​ന്നി​റ​ങ്ങി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ടു​ത്തെ​ത്തി​യ​തോ​ടെ ര​മ​ണി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ഇ.​ബി​ക്ക് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

വെ​ള്ള​മി​ല്ലാ​ത്ത ദു​രി​തത്തിന്​ കൂടി പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി. തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്ത് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യി​രു​ന്ന ര​മ​ണി​ക്ക് ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം ജോ​ലി​ക്കു പോ​കാ​നും ക​ഴി​യു​ന്നി​ല്ല.

ആ​കെ​യു​ള്ള ആ​ശ്ര​യം സ​ര്‍ക്കാ​റി​ല്‍നി​ന്ന് കി​ട്ടു​ന്ന പെ​ന്‍ഷ​ന്‍ മാ​ത്ര​മാ​ണ്. ഭ​ര്‍ത്താ​വ് മ​രി​ച്ച ര​മ​ണി​യു​ടെ ഏ​ക മ​ക​ന്‍ മൂ​ന്നു​വ​ര്‍ഷം മു​​മ്പ്​ നാ​ടു​വി​ട്ടു​പോ​യി​രു​ന്നു.

Tags:    
News Summary - swanthana sparsham ramani's house will be electrified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.