കാസർകോട്: ജനസേവന കേന്ദ്രത്തിൽ കയറി ഫോേട്ടാ എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ സൈബർസെല്ലിനു നഗരസഭ പരാതി നൽകി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാെൻറ കാബിനിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളിച്ചുചേർത്ത ആരോഗ്യവിഭാഗം ജീവനക്കാരുടെ യോഗം നടക്കുേമ്പാഴാണ് ഫോട്ടോ എടുത്തത്.
നഗരസഭ സെക്രട്ടറിയും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്ത യോഗത്തിെൻറ ഫോട്ടോ നഗരസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നവമാധ്യമത്തിൽ (വാട്സ്ആപ്പ്) തെറ്റായ വാർത്തയോടെ പ്രചരിപ്പിച്ചതായാണ് പരാതി നൽകിയത്.
നഗരസഭ സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ് ഫോട്ടോ എടുത്തതെന്നും, അന്വേഷണം നടത്തി കുറ്റം ചെയ്തവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും നഗരസഭ ചെയർമാനും സെക്രട്ടറിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.