രക്തദാതാക്കളുമായുള്ള സ്നേഹവാഹിനി യാത്ര ചീമേനി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫായിസ് അലി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചെറുവത്തൂർ: 54 യൂനിറ്റ് രക്തം ഒറ്റയടിക്ക് രക്തബാങ്കിൽ ശേഖരിച്ച് യുവാക്കൾ മാതൃകയായി. ജില്ല ആശുപത്രി രക്തബാങ്കുകളിലേക്ക് രക്തത്തിനായുള്ള നിരന്തര അന്വേഷണവും ആവശ്യവും ഏറിവന്നതിനെ തുടർന്ന് ബ്ലഡ് ഡോണേഴ്സ് കേരള ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തം ദാനം ചെയ്തത്.
ജില്ല കമ്മിറ്റിയുടെ കീഴിലെ സോണുകളും ചെറുവത്തൂർ ബസ് ഓപറേറ്റേഴ്സ് ചാരിറ്റി മിഷനും മെഡിവിങ്സ് കേരളയും ഒത്തുചേർന്നപ്പോഴാണ് ഇത്രയും രക്തം ഒറ്റയടിക്ക് ശേഖരിക്കാനായത്. ബസ് ഓപറേറ്റേഴ്സ് ചാരിറ്റി മിഷൻ വക ചീമേനിയിൽനിന്ന് രക്തദാതാക്കളെയും വഹിച്ച് സ്നേഹവാഹിനി യാത്രയും നടത്തി.
യാത്ര ചീമേനി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫായിസ് അലി ഫ്ലാഗ് ഓഫ് ചെയ്തു. ബി.ഡി.കെ ഭാരവാഹികളായ വിനേഷ് ചീമേനി, എ.വി. ബാബു, ശ്രീജിത്ത് നന്മ, ബസ് ഓപറേറ്റേഴ്സ് ചാരിറ്റി മിഷൻ ഭാരവാഹികളായ അഭിലാഷ്, അനിൽ, സന്തോഷ്, ഗോപി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
ജില്ല ആശുപത്രിയിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പിന് ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന സെക്രട്ടറി ജെ. സനൽ ലാൽ, ജില്ല- സോൺ ഭാരവാഹികളായ എൻ. മനോജ് കുമാർ, ഡോ. ഒ.ടി. ഹാഫിസ് നബീൽ, രോഹിത് മനോജ്, എം. മുഹമ്മദ് ലിസാൻ, ടി.സി. ഖലീഫ, വിശാഖ് പടന്ന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.