ചെറുവത്തൂർ: ജില്ലയിലെ ഏറ്റവും പ്രധാന പാടശേഖരങ്ങളിലൊന്നായ കയ്യൂരിൽ കൊയ്ത്തും മെതിയും പാറ്റലുമെല്ലാം വയലിൽതന്നെ. മറ്റ് പാടശേഖരങ്ങളിൽനിന്ന് വ്യത്യസ്തമായി മൂന്നുവിള കൃഷിയിറക്കുന്ന ഭൂമിയാണ് കയ്യൂർ. കൃഷിയില്ലാത്തയിടങ്ങളിൽ ഇടവിളകൃഷി നടത്തിയും മറ്റും മണ്ണിനെ ജൈവസമ്പുഷ്ടമാക്കാൻ അധ്വാനിക്കുകയാണ് ഇവിടത്തുകാർ. നെൽകൃഷിക്കൊപ്പം പച്ചക്കറി കൃഷിയും നടത്തി കയ്യൂരിനെ ഹരിതാഭമാക്കാൻ അധ്വാനിക്കുന്ന കാഴ്ച ഇവിടെ മാത്രം സ്വന്തമാണ്. തീർത്തും ജൈവവള പ്രയോഗത്തിലൂടെയുള്ളതാണ് കയ്യൂരിലെ കൃഷി. അതിനാൽ വിഷരഹിത വിളകൾ തേടി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഭൂരിഭാഗം നെൽവയലുകളിലും ഇതരസംസ്ഥാന തൊഴിലാളികൾ നിറഞ്ഞപ്പോൾ കയ്യൂരിൽ നാട്ടുകാരാണ് കൃഷിക്കിറങ്ങുന്നത്.
നിലമൊരുക്കുന്നതു മുതൽ കൊയ്ത്തും മെതിയും കഴിഞ്ഞ് വിത്ത് പാറ്റുന്നതുവരെ കയ്യൂരുകാർ ഈ വയലിൽ സജീവമായിട്ടുണ്ടാകും. നിലവിൽ നെല്ല് പാറ്റുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. എപ്പോൾ വന്നാലും വയലിൽ കർഷകർ സജീവമാകുന്ന കാഴ്ച കയ്യൂരിനുമാത്രം സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.