ചെറുവത്തൂർ: കാലപ്പഴക്കത്താൽ ദ്രവിച്ച് തകർന്നുവീഴാറായ കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വാടകക്ക് കൊടുത്ത കെട്ടിടങ്ങളാണ് അപകടഭീഷണിയിലുള്ളത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി എത്തിയവരാണ് ഈ കെട്ടിടങ്ങളിൽ താമസിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തെ റെയിൽവേ ട്രാക്കിന്റെ സമീപത്താണ് ഇത്തരം കെട്ടിടങ്ങളുള്ളത്. വാടകത്തുക കുറവാണെന്നതിനാൽ ഇവിടെ താമസിക്കാൻ ആളുകളുടെ തിരക്കാണ്. കുടുംബമായി താമസിക്കുന്നവരും ഇവിടെയുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവരുടെ യഥാർഥ കണക്കുവിവരങ്ങൾ എന്നിവ കെട്ടിട ഉടമക്കോ പഞ്ചായത്തധികൃതർക്കോ ഇല്ല. അപകടങ്ങൾ സംഭവിച്ച് വിലപിക്കുന്നതിന് പകരം കെട്ടിടത്തിന്റെ സുരക്ഷയുറപ്പാക്കാൻ പഞ്ചായത്തധികൃതർ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.