ചെറുവത്തൂർ: ചെണ്ടയുടെ പതിഞ്ഞ താളത്തിനൊപ്പം കൈവിളക്കിന്റെയും വാല്യക്കാരുടെയും അകമ്പടിയോടെയെത്തിയ തെയ്യം വയലിൽ വിത്തിട്ടു. ഇതോടെ വടക്കൻ കേരളത്തിൽ കൃഷിക്കാലത്തിന് തുടക്കമായി. കർഷക തെയ്യമായ വലിയവളപ്പിൽ ചാമുണ്ഡിയാണ് തിമിരി വയലിൽ വിത്തിട്ടത്. തുലാപ്പിറവിയോടനുബന്ധിച്ച് കെട്ടിയാടിയ തെയ്യമാണ് വിത്തിട്ടത്.
ഇതോടെ ചെറുവത്തൂർ തിമിരി ഗ്രാമത്തിലെ കര്‍ഷകരും ഇനി കൃഷിയില്‍ സജീവമാകും. തെയ്യം വിത്തെറിഞ്ഞ ശേഷം മാത്രമാണ് തിമിരിയിലെ കർഷകർ പാടത്തിറങ്ങുന്നത്. തിമിരി ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ ആരംഭിക്കുന്ന തെയ്യം തുലാം മാസത്തിലാണ് വയലിൽ വിത്തിടാനെത്തുന്നത്.
അതിനാൽ വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തും മഞ്ഞൾക്കുറിയും എറിഞ്ഞശേഷമേ നാട്ടിൽ കൃഷി തുടങ്ങാറുള്ളൂ. വിത്തിട്ട ശേഷം തെയ്യം ദേശ സഞ്ചാരം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.