പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്​​സ് സൊ​സൈ​റ്റി​യി​ൽ ബാ​ബു ഭാ​യി​യും കു​ടും​ബ​വും സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു

സംഗീതാസ്വാദകരിൽ കുളിർമഴയായി പെയ്തിറങ്ങി ബാബു ഭായ്

ചെ​റു​വ​ത്തൂ​ർ: കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ന്‍റെ ഗാ​യ​ക​ൻ ബാ​ബു ഭാ​യ് പാ​ടിത്തിമി​ർ​ത്ത​പ്പോ​ൾ സം​ഗീ​ത​ത്തി​ന്‍റെ കു​ളി​ർ​മ​ഴ​യി​ൽ ന​ന​ഞ്ഞ് പി​ലി​ക്കോ​ട്ടെ സം​ഗീ​ത പ്രേ​മി​ക​ൾ.

പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്​​സ് സൊ​സൈ​റ്റി​യു​ടെ ‘സ്വ​രം’ നൃ​ത്ത സം​ഗീ​ത ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ‘വാ​ഞ്ഛി​ത’​ത്തി​ലാ​ണ് ബാ​ബു ഭാ​യ് പാ​ടി​യ​ത്. ഹാ​ർ​മോ​ണി​യ​ത്തി​ന്‍റെ​യും ദോ​ല​ക്കി​ന്‍റെ​യും താ​ള​ത്തി​ൽ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കൊ​ച്ചു മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ബാ​ബു ഭാ​യ് പാ​ടി​യ​ത്.

മ​ഹാ​മാ​രി​യും തെ​രു​വ് വി​ല​ക്കു​ക​ളും ഒ​ന്നി​ച്ചു​വ​ന്ന​പ്പോ​ൾ ജീ​വി​തം ത​ന്നെ സം​ഗീ​ത​മാ​ക്കി​യ കു​ടും​ബം ത​ള​ർ​ന്നുപോ​യി​രു​ന്നു.

ജ​നി​ച്ച അ​ന്നു​മു​ത​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മി​ഠാ​യി ത്തെ​രു​വി​ൽ പാ​ടി​യും പി​ന്നീ​ട് സ്വ​ന്തം കു​ടും​ബ​മാ​യ​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പം പാ​ടി​യും, പാ​ട്ടി​ഷ്ട​പ്പെ​ടു​ന്ന​വ​ർ ന​ൽ​കു​ന്ന സ​മ്മാ​ന​ങ്ങ​ൾ​കൊ​ണ്ട് കു​ടും​ബം പോ​റ്റു​ക​യു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷം മു​മ്പു​വ​രെ ബാ​ബു ഭാ​യ്.

ജി​ല്ല ഭ​ര​ണ​കൂ​ടം ത​ന്‍റെ പാ​ട്ടു​ക​ൾ തെ​രു​വി​ൽ വി​ല​ക്കി​യ​ത് എ​ന്തി​നെ​ന്നു​പോ​ലും ഈ ​പാ​ട്ടു​കാ​ര​ന​റി​യി​ല്ല. ജീ​വ​വാ​യു​വാ​യ സം​ഗീ​ത​മി​ല്ലാ​തെ ജീ​വി​ത​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. ഈ​യൊ​രു സാ​ഹ​ച​ര്യം തി​രി​ച്ച​റി​ഞ്ഞാ​ണ് പി​ഫാ​സോ​യു​ടെ സം​ഗീ​തോ​ത്സ​വ​ത്തി​ലേ​ക്ക് ബാ​ബു ഭാ​യി​യെ വീ​ണ്ടും എ​ത്തി​ച്ച​ത്.

ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം ബാ​ബു​ഭാ​യി​യും കു​ടും​ബ​വും ചേ​ർ​ന്ന് സം​ഗീ​ത​ത്തി​ന്‍റെ പെ​രു​മ​ഴ തീ​ർ​ത്തു. സം​ഗീ​ത പ​രി​പാ​ടി​ക്ക് മു​മ്പാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പി​ഫാ​സോ പ്ര​സി​ഡ​ന്‍റ്​ വി​നോ​ദ് എ​ര​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലാ​മ​ണ്ഡ​ലം ജി​ഷ, ഷീ​ബ ഈ​യ്യ​ക്കാ​ട്, രാ​ധി​ക രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം. ​അ​ശ്വി​നി​കു​മാ​ർ സ്വാ​ഗ​ത​വും കെ.​വി. ര​മേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ബു ഭാ​യി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Tags:    
News Summary - Babu Bhai rained down on the music lovers like a cool rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.