Representative Image

മത്സ്യബന്ധന വള്ളം അപകടത്തില്‍പെട്ടു

ചെറുവത്തൂർ: ശക്തമായ കടല്‍ ക്ഷോഭത്തില്‍ പെട്ട് ചെറുവത്തൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ യന്ത്രവല്‍കൃത വള്ളം അപകടത്തില്‍ പെട്ടു. മദ്ഗലനമറിയം എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി.

നീലേശ്വരം അഴിമുഖം കടക്കുമ്പോള്‍ ആയിരുന്നു കടല്‍തിരയിൽ പെട്ടത്. മറ്റൊരു യന്ത്രവല്‍കൃത തോണിയുടെ സഹായത്തോടെ അപകടത്തില്‍പെട്ട തോണിയെ ഓരിയിലേക്ക് എത്തിച്ച് കരക്ക് കയറ്റി വെച്ചു. ചെറുവത്തൂര്‍ കാവുംചിറ ഹാര്‍ബര്‍ മത്സ്യ തൊഴിലാളി സോനുവിൻെറ ഉടമസ്ഥതയില്‍ ഉള്ളതാണ് മദ്ഗലനമറിയം എന്ന യന്ത്രവല്‍കൃത വള്ളം.

വള്ളത്തില്‍ അലക്‌സാണ്ടര്‍, ജോണി, വര്‍ഗീസ്, തദ്ദേഷ്, സ്റ്റീഫന്‍ എന്നീ അഞ്ച് തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:    
News Summary - cheruvathur fishing boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.