ചെറുവത്തൂർ: കോവിഡ് ബാധിച്ച് ഒരു കോളനിയിലെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടപ്പോൾ ചേർത്തു പിടിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത്.മാതൃകാപരമായ ഇടപെടലുമായി കൊടക്കാട് നോർത്ത് മേഖല കമ്മിറ്റിയാണ് രംഗത്തുള്ളത്.
പിലിക്കോട് പഞ്ചായത്തിൽ 50 ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആനിക്കാടി കോളനിയിലും സമീപത്തെ കണ്ണാടിപ്പാറ കോളനിയിലും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇപ്പോൾ കോളനിക്കാർക്ക് വേണ്ടി 24 മണിക്കൂറും സേവനം ചെയ്യാൻ പ്രവർത്തകർ സജ്ജരായിട്ടുണ്ട്.
കോവിഡിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുക്കളായ സുന്ദരനും രാജുവും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ആനിക്കാടിയിലെ ശാന്തിഗിരി പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനുള്ള മുഴുവൻ കാര്യങ്ങൾക്കും നേതൃത്വം വഹിച്ചതും ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു.
കോവിഡ് മരണമായതിനാൽ ആളുകൾ കുറഞ്ഞപ്പോൾ മൃതദേഹം പരിയാരത്ത് നിന്നും കൊണ്ടുവരാനും ആംബുലൻസിൽ നിന്നിറക്കാനും സംസ്കാരിക്കാനും പത്തോളം പ്രവർത്തകർ സജീവമായിട്ടുണ്ടായിരുന്നു. സി.വി. ശരത്ത്, കെ. കൃപേഷ്, എം.പി. അനീഷ്, രഞ്ജു രാജൻ, ധനേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.