ജില്ലയിലെ ആദ്യത്തെ ഷീ ലോഞ്ച് കെട്ടിടം ചെറുവത്തൂരിൽ ജില്ല കലക്ടര്‍ ഡോ. ഡി. സ്ജിത്ബാബു ഉദ്ഘാടനം ചെയ്യുന്നു

രാത്രിയിൽ തനിച്ചാണോ വരൂ.. ഷീ ലോഞ്ചിങ്ങിലേക്ക്

ചെറുവത്തൂര്‍: രാത്രിയാത്രയിൽ തനിച്ചാണോ; പേടിക്കേണ്ട വരൂ ഷീ ലോഞ്ചിങ്ങിലേക്ക്. യാത്രാവേളയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഷീ ലോഞ്ചിങ്​ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്ത്രീയാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

തനിച്ച് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാമധ്യേ വിശ്രമിക്കുന്നതിനോ, ഒരു രാത്രി താമസിക്കുന്നതിനോ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ആദ്യത്തെ ഷീ ലോഞ്ചാണ് ചെറുവത്തൂരിൽ തുറന്നത്. ഷീ ലോഞ്ച് കെട്ടിടം കാസര്‍കോട് ജില്ല കലക്ടര്‍ ഡോ. ഡി. സ്ജിത്ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു.

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതി​െൻറ നിര്‍മാണം ആരംഭിച്ചത്. ചെറുവത്തൂര്‍ റെയില്‍വേ സ്​റ്റേഷന് സമീപം ഹൈവേയോട് ചേര്‍ന്നുനില്‍ക്കുന്ന പഞ്ചായത്ത് ബസ്​സ്​റ്റാൻഡിലാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.