ചെറുവത്തൂർ: കണ്ണൂർ പാസഞ്ചറിന് പകരം അനുവദിച്ച കണ്ണൂർ - മംഗളൂരു എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്തേര െറയിൽവേ യൂസേഴ് ഫോറത്തിെൻറ നേതൃത്വത്തിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്തും. രാവിലെ ഒമ്പതിന് മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 30ന് സർവിസ് ആരംഭിച്ച മുൻകൂട്ടി ബുക്കിങ് വേണ്ടാത്ത കണ്ണൂർ - മംഗളൂരു എക്സ്പ്രസിന് ചന്തേരയിലെ സ്റ്റോപ് ഒഴിവാക്കിയിരുന്നു. റെയിൽവേ പുറത്തിറക്കിയ ടൈംടേബിളിൽ ഇതോടെ ഒരു ട്രെയിനിനും ചന്തേരയിൽ സ്റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിർത്തുന്നില്ല.
അതുവരെ സ്റ്റോപ് അനുവദിച്ചിരുന്ന കണ്ണൂർ - മംഗലാപുരം പാസഞ്ചറിെൻറ സ്റ്റോപ്പാണ് ആളില്ലെന്ന കാരണത്താൽ ഒഴിവാക്കിയത്. അതേസമയം, ഇരു പ്ലാറ്റ്ഫോമുകളും ഉയർത്തി നവീകരിച്ച്, ഇവിടെ മെമു എൻജിൻ സ്റ്റോപ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പിലിക്കോട്, പടന്ന, കരിവെള്ളൂർ - പെരളം എന്നീ മൂന്ന് പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചന്തേരയിൽ നാലു പാസഞ്ചർ ട്രെയിൻ മുമ്പ് നിർത്തിയിരുന്നു. ആവശ്യത്തിന് പ്ലാറ്റ്ഫോം കുടിവെള്ള സൗകര്യം, വൈദ്യുതി എന്നിവയൊന്നുമില്ലാതെ അവഗണനയിലായിരുന്ന സ്റ്റേഷൻ കഴിഞ്ഞിടെയാണ് വികസിപ്പിച്ചത്.
മലബാർ എക്സ്പ്രസുൾപ്പെടെയുള്ള വണ്ടികൾക്ക് സ്റ്റോപ് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർ, ഒരു വർഷത്തിനു ശേഷം തുടങ്ങിയ പാസഞ്ചറിന് പോലും സ്റ്റോപ് ഇല്ലെന്നറിഞ്ഞതോടെ നിരാശയിലാണ്. രാവിലെ 7.30ന് മംഗളൂരു കോഴിക്കോട് പാസഞ്ചർ, 8.15ന് കണ്ണൂർ -മംഗളൂരു പാസഞ്ചർ, വൈകീട്ട് ആറരക്ക് കണ്ണൂർ -മംഗളൂരു പാസഞ്ചർ, മംഗളൂരു- കണ്ണൂർ ട്രെയിനുകൾ എന്നിവക്കാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലേക്കും മംഗളൂരുവിലേക്കും അഞ്ഞൂറിലധികം യാത്രക്കാർ ചന്തേരയിൽ നിന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ചന്തേര റെയിൽവേ സ്റ്റേഷന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തിയിരുന്നു. അധികൃതർ തുടർനടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.