കാരിയിൽ ശ്രീകുമാർ ക്ലബ്

കാരിയിൽ ശ്രീകുമാർ ക്ലബ് അംഗീകാര നിറവിൽ

ചെറുവത്തൂർ: സംസ്​ഥാന യുവജനക്ഷേമ ബോഡി​െൻറ 2019 വർഷത്തെ മികച്ച ക്ലബിനുള്ള അവാർഡ് കാരിയിൽ ശ്രീകുമാർ ക്ലബിന്. സാമൂഹിക സാംസ്കാരിക രംഗത്ത് ദീർഘകാല പ്രവർത്തന മികവ്, വനിത ശാക്​തീകരണം, ആരോഗ്യ പരിപാലനം, വിവിധ തൊഴിൽ പരിശീലനങ്ങൾ, പരിസ്​ഥിതി പ്രവർത്തനങ്ങൾ, കലാകായിക മേഖലയിലെ സജീവ പ്രവർത്തനങ്ങൾ തുടങ്ങി സാമൂഹിക സന്നദ്ധ പ്രവർത്തന മികവും പരിഗണിച്ചാണ് അവാർഡ്.

ജില്ലയിലെ മികച്ച ക്ലബിനുള്ള 2008ലെ സംസ്​ഥാന യുവജനക്ഷേമ ബോഡി​െൻറ അവാർഡും 2010ലെ നെഹ്റു യുവകേന്ദ്ര അവാർഡും ക്ലബിനായിരുന്നു. 1982ൽ ഒരുകൂട്ടം കുട്ടികൾ ഒത്തുകൂടി രൂപവത്കരിച്ച ക്ലബിന് വനിതകളും കുട്ടികളുമുൾപ്പെടെ 160 അംഗങ്ങളുണ്ട്. ക്ലബിനോടനുബന്ധിച്ച് ജില്ലയിൽ മികച്ച രീതിയിൽ വായനശാലയും വനിതവേദി, ബാലവേദിയും പ്രവർത്തിക്കുന്നുണ്ട്. ടി.വി. രാജു പ്രസിഡൻറും ടി. മാധവൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചുവരുന്നത്.

Tags:    
News Summary - Kariyil Sreekumar Club in full recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.