ചെറുവത്തൂർ: പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിക ഇന്ത്യൻ ജനതയെയും അവരുടെ പ്രതിഷേധങ്ങളെയും മോഷൻ ഗ്രാഫിക്സിൽ ചിത്രീകരിച്ച കോഴിപ്പങ്ക് എന്ന കവർ വിഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത കവി സച്ചിദാനന്ദെൻറ കോഴിപ്പങ്ക് എന്ന കവിതയെ ആസ്പദമാക്കി ദ റൈറ്റിങ് കമ്പനി ചെയ്ത കോഴിപ്പങ്ക് എന്ന വിഡിയോയുടെ കവർ പതിപ്പാണ് പ്രേക്ഷക ശ്രദ്ധനേടിയത്.
മിസ് ഫിറ്റ് ഫോക്കസ് നിർമിച്ച വിഡിയോ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചാനലുകളിലാണ് റിലീസ് ചെയ്തത്. രണ്ടു ദിവസം മുമ്പ് റിലീസ് ചെയ്ത് കവർ വിഡിയോ ഇതിനകം തന്നെ പ്രശസ്ത വ്യക്തികൾ ഷെയർ ചെയ്യുകയും അനേകം കാഴ്ചക്കാരെ നേടുകയും ചെയ്തു. സമകാലിക ഇന്ത്യയിൽ ഭരണ സിരാകേന്ദ്രങ്ങൾ ജനത്തെ എങ്ങനെ കബളിപ്പിക്കുന്നു എന്നു ദൃശ്യവത്കരിച്ചിരിക്കുന്ന വിഡിയോയിൽ മോഷൻ ഗ്രാഫിക്സിെൻറ സാധ്യതകളാണ് തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നത്. വിഡിയോയുടെ കാലിക പ്രസക്തിയും അതിൽ വരച്ചു െവച്ചിരിക്കുന്ന ആശയങ്ങളും പ്രതിഷേധങ്ങളും ഏവരുടെയും ആകർഷണകേന്ദ്രമാകുന്നു.
ചെറുവത്തൂർ മുഴക്കോം സ്വദേശിയായ കെ. അഖിൽരാഗാണ് വിഡിയോയുടെ ആശയാവിഷ്കാരം, എഡിറ്റിങ്, മോഷൻ ഗ്രാഫിക്സ്, ശബ്ദസന്നിവേശം എന്നിവ നിർവഹിച്ചിരിക്കുന്നത്. സുഭാഷ്കുമരസ്വാമി ഛായാഗ്രഹണവും ഷിനു എം. സണ്ണി അനുബന്ധ എഡിറ്റിങ്ങും നിർവഹിച്ച വിഡിയോയിൽ അഭിനയിച്ചത് വിപിൻദാസാണ്. പോൾ വർഗീസ് ക്രിയാത്മക നിർദേശം നൽകിയ വിഡിയോക്കാവശ്യമായ ഡിജിറ്റൽ വരകൾ ചെയ്തിരിക്കുന്നത് ആദിത്യ, ഗീതു വേണുഗോപാൽ എന്നിവർ ചേർന്നാണ്. ആസിഫ് മുഹമ്മദ് ടൈറ്റിൽ ഡിസൈനിങ്ങും നിധിൻ വി. ശങ്കർ പബ്ലിസിറ്റി ഡിസൈനിങ്ങും കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.