ദേശീയ പാതയിൽ നിർത്തിയ ലോറികളിൽ സുമേഷ് മാല വിൽക്കുന്നു

ജോലിയായില്ല, ഇന്ത്യൻ വോളിബോൾ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷിന് മാല വിറ്റേ പറ്റൂ

ചെറുവത്തൂർ: 2015ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന സ്പെഷൽ ഒളിമ്പിക്സിൽ ഇന്ത്യൻ വോളിബോൾ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷിന് ജീവിക്കാൻ മാലക്കെട്ടി വിറ്റേ പറ്റൂ.

സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതാണ് ചെറുവത്തൂർ കുട്ടമത്തെ ഇ. സുമേഷിന് ജീവിതത്തിൽ കാലിടറാൻ കാരണം. വെങ്കല നേട്ടവുമായാണ് അന്ന് ഇന്ത്യൻ ടീം മടങ്ങിയത്. അഭിമാനനേട്ടത്തിനു മുകളായവർക്ക് അന്ന് സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇന്നുമത് യാഥാർത്ഥ്യമായില്ല.

വീട്ടിൽ നിന്ന് മാല കോർത്ത് ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങൾക്കും ക്ഷേത്രങ്ങളിലും വില്പന നടത്തിയാണ് സുമേഷ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സുമേഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഭിന്ന ശേഷിക്കാർക്ക് സ്​പോട്​സ്​ ക്വാട്ട പരിഗണിക്കുമെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നവരുടേത് പരിഗണിക്കില്ല എന്നതാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇത് സംബന്ധിച്ച് സുമേഷിന് നൽകിയ മറുപടി. ഇതിനെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പരിഗണന മാനസിക വെല്ലുവിളി അനുഭവിക്കുന്നവർക്കും ബാധമാണ് എന്നതായിരുന്നു ട്രിബ്യൂണലിൻ്റെ വിധി. ഇത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ സർക്കാരിന് മൂന്ന് മാസവും നൽകിയിട്ടുണ്ട്. ജൂലൈ 13നായിരുന്നു വിധി. ഇതു പ്രകാരം സർക്കാർ തീരുമാനം ഈ ആഴ്ച വരുമെന്നാണ് സുമേഷിൻ്റെ പ്രതീക്ഷ.

31കാനായ സുമേഷ് കാഞ്ഞങ്ങാട് മാവുങ്കാൽ റോട്ടറി ക്ലബ് വിദ്യാർഥിയായിരിക്കെ യാണ് അഭിമാനനേട്ടം കൊയ്തത്. ക്ഷേത്ര ജീവനക്കാരൻ എം. സേതുമാധവൻ്റെയും റിട്ട: അധ്യാപിക ശ്രീലതയുടെയും മകനാണ് സുമേഷ്. 

Tags:    
News Summary - Led the Indian volleyball team Olympian Sumesh has no job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.