ചെറുവത്തൂർ: മാലിന്യമുക്തം നവകേരള പദ്ധതിയുടെ ഭാഗമായി ഇനി ഞാനൊഴുകട്ടെ തെളിനീരൊഴുകും നവകേരളം പ്രവർത്തനത്തിന്റെ തുടർച്ചയായി പതിക്കാൽ വപ്പിലമാട് പുഴ ശുചീകരണത്തിന് ചെറുവത്തൂർ ജനത ഒരേ മനസ്സോടെ അണിനിരന്നു. പഞ്ചായത്തിലെ ശുചിത്വ ആരോഗ്യ പോഷണ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും വീടുകളിലും പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ഒരുവർഷമായി ജനകീയ ഇടപെടലിലൂടെ തുടർച്ചയായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
മാലിന്യസംസ്കരണ ഉപാധികളും സോക്ക് പിറ്റുകളും 80 ശതമാനം വീടുകളിലും സ്ഥാപിച്ചുകഴിഞ്ഞു. അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വാതിൽപടി ശേഖരണത്തിലും ഹരിത കർമസേന മാതൃകപരമായും ചിട്ടയായും പ്രവർത്തിച്ചുവരുന്നു. ഈ പ്രവർത്തനങ്ങളുടെ മികവിൽ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പഞ്ചായത്തിന് ലഭിച്ചിരുന്നു. ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സാനിറ്റേഷൻ സമിതി, ഹരിതകർമ സേന, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.