പ്രതീകാത്മക ചിത്രം

വെള്ളമിറങ്ങി: തേജസ്വിനിക്കരയിലെ ആശങ്കയൊഴിഞ്ഞു

ചെറുവത്തൂർ: തേജസ്വിനി കരകവിഞ്ഞ‌് വെള്ളം കയറിയ കയ്യൂർ ചീമേനി, ചെറുവത്തൂർ എന്നീ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന്​ വെള്ളം ഇറങ്ങി. പൂർണമായും വെള്ളം ഇറങ്ങിയില്ലെങ്കിലും അപകടകരമാം വിധം വെള്ളക്കെട്ടില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത തുടരണമെന്ന‌് പഞ്ചായത്ത‌് പ്രസിഡൻറുമാരായ മാധവൻ മണിയറ, കെ. ശകുന്തള എന്നിവർ അറിയിച്ചു.

വെള്ളമിറങ്ങിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ചിലർ വീട്ടിലേക്ക് മടങ്ങി. മയിച്ച, കയ്യൂർ, കൂക്കോട്ട്, ചെറിയാക്കര, പൊതാവൂർ പ്രദേശങ്ങളിൽനിന്നാണ് ഞായറാഴ്ച വെള്ളമിറങ്ങിയത്. ചെറുവത്തൂർ പഞ്ചായത്തിലെ നിർമാണം പുരോഗമിക്കുന്ന ആറിൽ കടവ‌് പാലത്തിന‌് മുകളിൽ തെങ്ങ്​ പൊട്ടിവീണു. നാട്ടുകാർ, ഫയർഫോഴ്സ് എന്നിവർ മുറിച്ചുമാറ്റി. മട്ടലായി ശ്രീരാമ ക്ഷേത്രത്തി​െൻറ അഗ്രശാലയും പാചകശാലയും തകർന്നുവീണു.

മട്ടലായി കുന്നിൽ മണ്ണിടിഞ്ഞു. മുല്ലക്കുതിര‌്, കണ്ണംകുളം, എരിവത്തൂർ, കാരക്കൊടി, മട്ടലായിയുടെ ഭാഗിക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. കാലിക്കടവ‌് ആണൂരിൽ ദേശീയപാതയിൽ മരം വീണ‌് ഗതാഗതം തടസ്സപ്പെട്ടു. ത്രിക്കരിപ്പൂർ ഫയർഫോഴ‌്സ‌് സംഘം എത്തി മരം മുറിച്ച‌് ഗതാഗത തടസ്സം നീക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.