രക്തദാനത്തിൽ ഒന്നാമതായി ഡി.വൈ.എഫ്.​െഎ

ചെറുവത്തൂർ: ജില്ല ആശുപത്രിയിൽ എറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിക്ക് ലഭിച്ചു. ഒരു വർഷം നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ഐ ഡൊണേറ്റ് എന്ന പേരിലാണ് രക്​തദാന പ്രവർത്തനം ഏറ്റെടുത്തുവരുന്നത്.

എല്ലാ ദിവസങ്ങളിലും ആവശ്യമനുസരിച്ച്​ രക്തദാനം നടത്തുന്നതിന്​ പുറമേ രക്തത്തിന് ക്ഷാമം നേരിടുന്ന ഘട്ടങ്ങളിൽ പ്രത്യേകമായി ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.

കോവിഡ് കാലത്ത് ബ്ലഡ്‌ ബാങ്കിൽ കടന്നുചെന്ന് രക്തം നൽകാൻ പലരും മടിച്ചുനിന്നപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആ ദൗത്യം ഏറ്റെടുത്തത്. ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായപ്പോഴും ഇതേ നിലയിൽ രക്തദാനം നടത്തിയിരുന്നു.

Tags:    
News Summary - The Dyfi was the first to donate blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.