ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിനെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് രാമൻചിറയിൽ നിർമിക്കുന്ന പാലത്തിനായി ഏറ്റെടുത്ത സ്ഥലം കിഫ്‌ബി തഹസിൽദാർ ആഞ്ചലോയുടെ നേതൃത്വത്തിലുള്ള സംഘമെത്തി അളന്ന് തിട്ടപ്പെടുത്തി.
ഇനി സാങ്കേതിക അനുമതി കൂടി ലഭിക്കുന്ന മുറക്ക് ടെണ്ടർ നടപടികളിലേക്ക് കടക്കും. ടെണ്ടർ നടപടികൾ കൂടി പൂർത്തിയാവുന്നതോടെ പാലം പ്രവൃത്തി ആരംഭിക്കും. നേരത്തേ എം. രാജഗോപാലൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ എൻജിനിയർ സംഘമെത്തി സ്ഥലം പരിശോധിച്ചിരുന്നു. നിലവിലുള്ള നടപ്പാലം നിലനിർത്തി തെക്കുഭാഗത്തായി 130 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുക.
24.75 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് പാലം നിർമാണം. 14.64 കോടി രൂപ പാലത്തിനും ബാക്കിയുള്ള തുക അനുബന്ധ റോഡിനും സ്ഥലമേറ്റെടുക്കുന്നതിനുമാണ്.
60 മീറ്റർ അപ്രോച്ച് റോഡ് പാലത്തിന്റ ഭാഗമായി ഒരുക്കും. പഞ്ചായത്തംഗം എൻ. വി. രാമചന്ദ്രൻ, പി. വി. ചന്ദ്രൻ എന്നിവരും സംഘത്തോടൊപ്പം സൈറ്റിലെത്തി. പടം :കിഫ്‌ബി തഹസിൽദാറുടെ നേതൃത്വത്തിൽ പാലവും റോഡും നിർമിക്കുന്ന സ്ഥലം അളന്ന് തിടെ്പ്പടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.