ചെറുവത്തൂർ: ദിനംപ്രതി നൂറോളം കുട്ടികൾ കടന്നുപോകുന്ന ദേശീയപാതയിൽ കുട്ടികളെ വഴി കടത്താൻ ആളില്ല. ദേശീയപാതയയിൽ ചെറുവത്തൂർ കൊവ്വലിലാണ് അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ച് കുട്ടികൾ മറികടക്കുന്നത്. കൊവ്വൽ എ.യു.പി. സ്കൂൾ, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളാണ് ഒരേസമയം ഇതുവഴി കടന്നുപോകുന്നത്.
ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉണ്ടായിരുന്നതാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ സേവനം ഇവിടെയില്ല. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം കണ്ടില്ല. വൻ അപകട സാധ്യതയുള്ള ഈ മറികടക്കലിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.